Gulf
യുഎഇയില്‍ ബാങ്കുകൾ ഈടാക്കുന്ന ഫീസിനും കമീഷനും ഉയർന്ന പരിധി 
Gulf

യുഎഇയില്‍ ബാങ്കുകൾ ഈടാക്കുന്ന ഫീസിനും കമീഷനും ഉയർന്ന പരിധി 

Web Desk
|
20 Jun 2018 6:55 AM GMT

ബാങ്കുമായി ബന്ധപ്പെട്ട 43 തരത്തിലുള്ള നിരക്കുകൾക്ക്​ ഫീസ്​പരിധി ബാധകമായിരിക്കും

ബാങ്കുകൾ ഈടാക്കുന്ന ഫീസ്
, കമീഷൻ എന്നിവക്ക്
ഉയർന്ന പരിധി നിശ്ചയിക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക്
തീരുമാനം. എണ്ണയിതര സമ്പദ്
ഘടനക്ക്
ഊർജം പകരുന്നതോടൊപ്പം പ്രവാസികൾക്ക്
പ്രോൽസാഹനം പകരാനും നടപടി ഉപകരിക്കുമെന്നാണ്
വിലയിരുത്തൽ.

ഭവന വായ്പക്കു പുറമെ ക്രെഡിറ്റ്
കാർഡുകളിലെ ലേറ്റ്
ഫീ ഉൾപ്പെടെ റീട്ടെയിൽ ഉപഭോക്തൃ ബാങ്കിങ്ങ്
സേവനങ്ങൾക്കാണ്
സെൻട്രൽ ബാങ്ക്
ഉയർന്ന പരിധി നിർണയിച്ചത്
. ബാങ്കുമായി ബന്ധപ്പെട്ട 43 തരത്തിലുള്ള നിരക്കുകൾക്ക്
ഫീസ്
പരിധി ബാധകമായിരിക്കും. അനാരോഗ്യകരവും പ്രതിലോമപരവുമായ രീതികളിൽ നിന്ന്
ഉപഭോക്താക്കൾക്ക്
തുണയാകാൻ നിരക്കു പരിധി ഗുണം ചെയ്യുമെന്ന്
യു.എ.ഇ സെൻട്രൽ ബാങ്ക്
ചൂണ്ടിക്കാട്ടി.

വിദേശനിക്ഷേപം ആകർഷിക്കാൻ യു.എ.ഇ സ്വീകരിച്ചു വരുന്ന ബഹുമുഖ നടപടികളുടെ തുടർച്ചയാണ്
ഈ നീക്കവും. എണ്ണയിതര സമ്പദ്
ഘടനക്ക്
കൂടുതൽ പ്രോൽസാഹനം നൽകുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്
. തൊഴിലന്വേഷകർക്ക്
ഉദാര വിസാ സംവിധാന, വിദേശ ജോലിക്കാരെ നിയമിക്കുന്ന കമ്പനികൾക്കുള്ള പുതിയ ഇളവ്
,
ഫ്രീസോണിനു പുറത്തും നൂറു ശതമാനം പങ്കാളിത്തത്തിൽ കമ്പനി രൂപവത്കരണം എന്നീ നടപടികളും അടുത്തിടെ യു.എ.ഇ കൈക്കൊണ്ടിരുന്നു. യു.എ.ഇയിൽ 88 ശതമാനത്തോളം വിദേശികൾ ജോലി ചെയ്യുന്ന സാഹചര്യത്തിൽ അവരുടെ സമ്പാദ്യം രാജ്യത്തിനു തന്നെ ഉപകരിക്കാൻ പോന്ന
സക്രിയ നീക്കങ്ങളാണിപ്പോൾ ഭരണകൂടം ആവിഷ്കരിച്ചു നടപ്പാക്കുന്നത്
.

Similar Posts