Gulf
വിധവക്കും വിവാഹമോചിതക്കും സ്പോണ്‍സറില്ലെങ്കിലും  വിസ പുതുക്കി നല്‍കുമെന്ന് യുഎഇ
Gulf

വിധവക്കും വിവാഹമോചിതക്കും സ്പോണ്‍സറില്ലെങ്കിലും വിസ പുതുക്കി നല്‍കുമെന്ന് യുഎഇ

Web Desk
|
20 Jun 2018 3:40 AM GMT

നിലവില്‍ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യുന്ന ഭര്‍ത്താവ് മരിക്കുന്നതോടെ ഭാര്യക്കും മക്കള്‍ക്കും വിസ റദ്ദാക്കി സ്വദേശത്തേക്ക് മടങ്ങേണ്ട സാഹചര്യമാണുള്ളത്. 

യുഎഇയില്‍ താമസിക്കുന്ന വിധവകള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്പോണ്‍സറില്ലാതെ വിസ പുതുക്കി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിധവകള്‍ക്ക് മാത്രമല്ല വിവാഹമോചിതരായ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭ്യമായിരിക്കും.

ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കും, വിവാഹമോചിതരായ വനിതകള്‍ക്കും അവരുടെ മക്കള്‍ക്കും ഒരു വര്‍ഷത്തേക്ക് കൂടി യുഎഇ തുടരാന്‍ അനുവദിക്കുന്നതായിരിക്കും ഈ സംവിധാനം. ഈവര്‍ഷം അവസാനത്തോടെയാണ് പുതിയ സൗകര്യം നിലവില്‍വരിക. വിധവകള്‍ക്കും, വിവാഹമോചിതരായ സ്ത്രീകള്‍ക്കും വിസ പുതുക്കുമ്പോള്‍ സ്പോണ്‍സര്‍ ആവശ്യമില്ല എന്നതാണ് പുതിയ നിയമത്തിലെ മറ്റൊരു പ്രത്യേകത.

ഭര്‍ത്താവ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് അവരുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍ അനുകൂലമാക്കുന്നതിന് ഒരു വര്‍ഷത്തെ വിസ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യുന്ന ഭര്‍ത്താവ് മരിക്കുന്നതോടെ ഭാര്യക്കും മക്കള്‍ക്കും വിസ റദ്ദാക്കി സ്വദേശത്തേക്ക് മടങ്ങേണ്ട സാഹചര്യമാണുള്ളത്. ഭര്‍ത്താവ് നഷ്ടപ്പെടുന്ന കുടുംബിനികളുടെ പ്രതിന്ധികള്‍ കണക്കിലെടുത്താണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം.

Similar Posts