Gulf
വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കമ്പനിയുമായുള്ള കരാർ ആറു മാസത്തേക്ക് കൂടി പുതുക്കും
Gulf

വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കമ്പനിയുമായുള്ള കരാർ ആറു മാസത്തേക്ക് കൂടി പുതുക്കും

Web Desk
|
22 Jun 2018 3:16 AM GMT

ആരോഗ്യ മന്ത്രാലയത്തിലെ​ സൂപ്പർവൈസറി കമ്മിറ്റിയാണ് കരാർ പുതുക്കുന്നതിനുള്ള അനുമതി നൽകിയത്

കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന
കമ്പനിയുമായുള്ള കരാർ ആറു മാസത്തേക്ക് കൂടി പുതുക്കി നൽകും. ആരോഗ്യ മന്ത്രാലയത്തിലെ
സൂപ്പർവൈസറി കമ്മിറ്റിയാണ് കരാർ പുതുക്കുന്നതിനുള്ള അനുമതി നൽകിയത്.

ഇഖാമ പുതുക്കുന്നതിന് മുൻപ് വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ്
പ്രീമിയം സ്വീകരിക്കുന്നതും ഹെൽത്ത് ഇൻഷുറൻസ്
കാർഡ് നൽകുന്നതും സ്വകാര്യ കമ്പനിയാണ് കരാർ അടിസ്ഥാനത്തിൽ നിർവ്വഹിച്ചു പോരുന്നത്
. നേരത്തെ കമ്പനിയുമായുള്ള കരാർ പുതുക്കുകയില്ലെന്ന്
ആരോഗ്യ മന്ത്രാലയം ആവർത്തിച്ച്
വ്യക്തമാക്കിയിരുന്നുവെങ്കിലും പുതിയ ടെൻഡർ നടപടികൾ പൂർത്തിയാവാത്തതിനെ തുടർന്ന്
നിലവിലെ കമ്പനിയുമായുള്ള കരാർ തുടരാൻ നിർബന്ധിതരാവുകയായിരുന്നു. പുതുക്കിനൽകില്ലെന്ന്
വ്യക്തമാക്കിയതിന്
ശേഷം തുടർച്ചയായി മൂന്നാം തവണയാണ്
ആറുമാസം വീതം കരാർ നീട്ടുന്നത്
.

നിലവിലുള്ള കമ്പനിക്ക്
ജൂലൈ 28 മുതൽ 2019 ജനുവരി അവസാനം വരെയാണ്
കരാർ. ഇൻഷുറൻസ് സേവനത്തിന് പുതിയ ടെൻഡർ എടുക്കുന്നതിന്
മന്ത്രാലയം തയാറെടുപ്പ്
ആരംഭിച്ചിട്ടുണ്ട്
. ആരോഗ്യ ഇൻഷുറൻസ്
കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഇ -പേയ്മെന്റ്
സർവിസ്
നടത്തുന്ന സ്വകാര്യ കമ്പനിയുമായുള്ള കരാർ മൂന്നുവർഷത്തേക്ക്
നീട്ടാനും ആരോഗ്യ മന്ത്രാലയം അനുമതി കരസ്ഥമാക്കിയിട്ടുണ്ട്
. മേയ്
എട്ട്
മുതൽ മൂന്നുവർഷത്തേക്കാർ പുതുക്കിയ കരാർ. മൂന്ന്
മില്യൻ ദീനാർ ആണ്
പുതിയ കരാർ തുക. കഴിഞ്ഞ വർഷം ഒക്ടോബറിൽ വിദേശികളുടെ ആരോഗ്യ സേവന ഫീസ്
വർധിപ്പിച്ചതിന്
ശേഷം ഫിനാൻഷ്യൽ സ്റ്റാമ്പിന്റെ ഉപയോഗം കൂടിയിരുന്നു . ഈ സാഹചര്യത്തിലാണ്
ഇ -പേയ്
മെന്റ്
സർവീസ്
നടത്തുന്ന കമ്പനിയുമായുള്ള കരാർ പുതുക്കി നൽകാൻ തീരുമാനിച്ചത്.

Similar Posts