Gulf
ലുലു ചൈനയില്‍ 1400 കോടി നിക്ഷേപിക്കും
Gulf

ലുലു ചൈനയില്‍ 1400 കോടി നിക്ഷേപിക്കും

Web Desk
|
25 Jun 2018 2:53 AM GMT

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ചൈനീസ് സര്‍ക്കാരുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു

ലുലു ഗ്രൂപ്പ് ചൈനയില്‍ 1400 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ചൈനീസ് സര്‍ക്കാരുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ലുലു ഗ്രൂപ്പും ചൈനീസ് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് നിക്ഷേപം സംബന്ധിച്ച അന്തിമ തീരുമാനമായത്. ചൈനയില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍മിക്കുന്നതിനാണ് ആദ്യ പരിഗണന നല്‍കുക. ഇതിനായി യിവു നഗരത്തിലെ പത്തേക്കര്‍ സ്ഥലം സര്‍ക്കാര്‍ പാട്ടത്തിനു നല്‍കും. യിവു പാര്‍ട്ടി സെക്രട്ടറി ലിന്‍ യി ജൂണുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനിച്ചത്. ഇതിനു പുറമെ അസംസ്‌കൃത വസ്തുക്കളുടെ അസംബ്‌ളിങ് യൂണിറ്റും സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്.

നിലവില്‍ ചൈനയില്‍ ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക വ്യാപാരം ഇരുന്നൂറ് ബില്യണ്‍ ഡോളറാണ്. പദ്ധതി നടപ്പാക്കുന്നതോടെ ഇത് മുന്നൂറ് ബില്യണായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. മൊബൈല്‍ ഫോണ്‍, ഐ.ടി ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ലുലു ഗ്രൂപ്പ് ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നത്.

Similar Posts