Gulf
ആവേശത്തില്‍ സൌദിയിലെ വനിതാ ഡ്രൈവര്‍മാര്‍
Gulf

ആവേശത്തില്‍ സൌദിയിലെ വനിതാ ഡ്രൈവര്‍മാര്‍

Web Desk
|
25 Jun 2018 2:35 AM GMT

വീട്ടിലേക്ക് വേണ്ട അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ അവര്‍ സ്വന്തം വാഹനത്തില്‍ പോകുന്നു

സൌദിയില്‍ ഡ്രൈവിങ് അവകാശത്തിന് വേണ്ടി രംഗത്തിറങ്ങിയവരുടെ കുടുംബങ്ങള്‍ സംതൃപ്തരാണ് വനിതാ ഡ്രൈവിങ് തീരുമാനത്തില്‍. വീട്ടിലേക്ക് വേണ്ട അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ അവര്‍ സ്വന്തം വാഹനത്തില്‍ പോകുന്നു. രക്ഷിതാക്കളെ ഓഫീസിലെത്തിക്കുന്നതും ഇവര്‍ തന്നെ.

ഇത് മജ്ദൂലീന്‍ അല്‍ അതീഖ്. റിയാദ് സ്വദേശി. സ്വന്തം വാഹനത്തില്‍ പായുമ്പോള്‍ ഉള്‍പ്പുളകം ഏറെയുണ്ടിവര്‍ക്ക്. കാരണമുണ്ട്. 1990ല്‍ റിയാദ് നഗരമധ്യത്തില്‍ അനുമതിയില്ലാതെ വാഹനവുമായി രംഗത്തിറങ്ങി മതകാര്യ പൊലീസിന്റെ അറസ്റ്റിലായിരുന്നു 40 വനിതകള്‍. അതില്‍ അതീഖയുടെ ബന്ധുക്കളുമുണ്ടായിരുന്നു. അന്ന് തകര്‍ന്ന സ്വപ്നം ഇന്ന് മനോഹരമായി പുലരുകയാണ് ഇവര്‍ക്ക്. വീട്ടിലേക്കാവശ്യമുള്ളവത് വാങ്ങാന്‍ സ്വന്തമായി പോകുന്നു ഇവരിപ്പോള്‍. റിയാദ് ഫൈസലിയ്യ ടവറില്‍ ജോലി ചെയ്യുന്ന ഉമ്മയെ രാവിലെ എത്തിക്കുന്നതും ഇവര്‍ തന്നെ. കുടുംബത്തെ കുറിച്ച യാഥാസ്ഥിതിക ചിത്രം അപ്പടി മാറുകയാണ് രാജ്യത്ത്.

Related Tags :
Similar Posts