ഖത്തര്‍ എയര്‍വെയ്സ് 60 കൂറ്റന്‍ ബോയിംഗ് വിമാനങ്ങള്‍ കൂടി സ്വന്തമാക്കുന്നു
|ബോയിംഗ് 777 എക്സ് ഇനത്തില്‍ പെട്ട വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്
ഖത്തര്‍ എയര്‍വെയ്സ് പുതുതായി 60 കൂറ്റന്‍ ബോയിംഗ് വിമാനങ്ങള്‍ കൂടി സ്വന്തമാക്കുന്നു. ബോയിംഗ് 777 എക്സ് ഇനത്തില്‍ പെട്ട വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
ബോയിംഗ് പുറത്തിറക്കിയ യാത്രാവിമാനങ്ങളിലെ അത്യാധുനിക വിമാനങ്ങളാണ് ഖത്തര്‍ എയര്‍വെയ്സ് സ്വന്തമാക്കുന്നത് . 777ബോയിംഗ് എക്സ് ഇനത്തില്‍ പെട്ട 60 വിമാനങ്ങള്‍ വാങ്ങാനാണ് തീരുമാനിച്ചത്. ബോയിംഗുമായി ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചതായി ഖത്തര്‍ എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു. 2022 ഓടെ ആദ്യ വിമാനം ഖത്തറിന് കൈമാറുമെന്ന് കമ്പനി വൈസ് ചെയര്മാന് റാണ്ടി ടിന്സത്ത് അറിയിച്ചു. രണ്ട് എഞ്ചിനുകളുള്ള യാത്രാ വിമാനങ്ങളില്‍ ഏറ്റവും മികച്ചവയാണ് ഖത്തര്‍ സ്വന്തമാക്കാനിരിക്കുന്നത് . നിലവിലെ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തേക്കാള്‍ 12 ശതമാനം കുറവ് മാത്രമാണ് ഇതില്‍ ചെലവ് വരുന്നത്. നേരത്തെ 2015ലും 2017ലും 26 വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേസ് ബോയിംഗ് കമ്പനിയില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. കുറഞ്ഞ അളവില്‍ ഇന്ധനം ചെലവാകുന്ന വിമാനങ്ങള്‍ക്കാണ് നിലവില്‍ ആവശ്യക്കാര്‍ കൂടുതലുള്ളത്. മികച്ച സേവനം നല്കാന് കഴിയുന്ന വിമാനങ്ങളാണ് ബോയിംഗ് കമ്പനി വിപണിയില്‍ ഇറക്കുന്നത്. ഖത്തര്‍ എയര്‍വേസ് കമ്പനിയുടെ മികച്ച ഉപഭോക്താവാണെന്ന് വൈസ് ചെയര്മാന് അറിയിച്ചു.