കുവൈത്ത്-സൌദി സംയുക്ത എണ്ണ ഉൽപാദനം തൽക്കാലികമായി നിർത്തി വെച്ചു
|സാങ്കേതിക കാരണങ്ങളാൽ ഉത്പാദനം നിർത്തിയതെന്നാണ് വിശദീകരണം
കുവൈത്ത് , സൗദി സംയുക്ത എണ്ണ ഉൽപാദനം തൽക്കാലികമായി നിർത്തി വെച്ചു. സാങ്കേതിക കാരണങ്ങളാൽ ഉത്പാദനം നിർത്തിയതെന്നാണ് വിശദീകരണം . ഇരു രാജ്യങ്ങളും തമ്മിൽ പുതിയ കരാറിൽ എത്തിയ ശേഷം എണ്ണയുത്പാദനം പുനരാരംഭിക്കുമെന്നു കുവൈത്ത് പെട്രോളിയം മന്ത്രി അറിയിച്ചു.
കുവൈത്ത്, സൗദി അതിർത്തിയിലെ നിഷ്പക്ഷ പ്രദേശമായ ഖഫ്ജിയിൽ ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിയിരുന്ന എണ്ണ ഖനനമാണ് തൽക്കാലത്തേക്ക്നിർത്തിയത് . രണ്ടു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തുന്നത് വരെയാണ് നിയന്ത്രണമെന്ന് കുവൈത്ത് എണ്ണമന്ത്രി ഡോ. ബകീത് അൽ റഷീദി ചൊവ്വാഴ്ച പാർലമെന്റിൽ അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് ഉൽപാദനം താൽക്കാലികമായി നിർത്തിയത് . പ്രശ്നം പരിഹരിച്ച് പുതിയ കരാറിൽ എത്തിയതിന് ശേഷം വൈകാതെ തന്നെ സംയുക്ത ഉൽപാദനം പുനരാരംഭിക്കുമെന്ന്
മന്ത്രി അറിയിച്ചു. കുവൈത്ത് കമ്പനിയായ ഗള്‍ഫ് പെട്രോളിയവും സൗദിയിലെ അരാംകോയും സംയുക്തമായാണ് നിഷ്പക്ഷ മേഖലയിൽ എണ്ണ ഖനനം നടത്തിയിരുന്നത്. പ്രതിദിനം 3 .16 ലക്ഷം ബാരല്‍ എണ്ണയാണ് സംയുക്ത എണ്ണപ്പാടത്തിന്റെ ഉത്പാദന ശേഷി.