ബഹ്റൈന്റെ സാമ്പത്തിക പരിഷ്കരണത്തിന് പിന്തുണയുമായി ഗൾഫ് രാജ്യങ്ങൾ
|മേഖലയിലെ പ്രമുഖ രാജ്യങ്ങളായ സൗദി, യു.എ.ഇ, കുവൈത്ത് എന്നിവർ ചേർന്നാണ് സംയുക്ത ഉദ്യമം ഒരുക്കുന്നത്
ജി.സി.സി രാജ്യമായ ബഹ്റൈന്റെ സാമ്പത്തിക പരിഷ്കരണത്തിന്
പിന്തുണ നൽകാൻ ഗൾഫ് രാജ്യങ്ങൾ രംഗത്ത്. മേഖലയിലെ പ്രമുഖ രാജ്യങ്ങളായ സൗദി, യു.എ.ഇ, കുവൈത്ത് എന്നിവർ ചേർന്നാണ്
സംയുക്ത ഉദ്യമം ഒരുക്കുന്നത്.
2014ലെ എണ്ണവിലയിടിവിനെ തുടർന്ന് ആഘാതമേറ്റ ബഹ്റൈൻ സമ്പദ്
വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് സംയുക്ത ശ്രമം. ഇതു സംബന്ധിച്ച പ്രസ്താവന മൂന്നു രാജ്യങ്ങളും ചേർന്ന്
പുറത്തിറക്കിയിരുന്നു. എന്നാൽ സഹായ പാക്കേജിന്റെ ഘടന വരും ദിവസങ്ങളിൽ മാത്രമേ അറിയാനാവു. അതിനിടെ മൂന്നു രാജ്യങ്ങളുടെയും പിന്തുണ ഉറപ്പായത് ബഹ്റൈൻ വിപണിയിൽ ഉണർവ്
പകർന്നിട്ടുണ്ട്. 17 വർഷത്തെ ഏറ്റവും കുറഞ്ഞ മൂല്യത്തിൽ നിന്ന്
ബഹ്റൈൻ ദിനാർ ഉയരാനും ബോണ്ടുകൾക്ക് ആവശ്യക്കാരെത്താനും ഈ പിന്തുണ വഴിവെച്ചു. 270 കോടി ദിർഹത്തിന്റെ ഇസ്ലാമിക്
ബോണ്ടുകൾ നവംബറിൽ കാലാവധി പൂർത്തിയാകവെ പണം ലഭിച്ചേക്കില്ല എന്ന അഭ്യൂഹമാണ് നിക്ഷേപകരെ ആശയക്കുഴപ്പത്തിൽ നിർത്തിയിരുന്നത്. ജോർദ്ദാൻ അകപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സൗദി, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങൾ അടുത്തിടെ വൻ സാമ്പത്തിക പാക്കേജ്
പ്രഖ്യാപിച്ചിരുന്നു.