Gulf
അജ്മാന്‍ എമിറേറ്റില്‍ ടൂറിസം ഫീസില്‍ ഇളവ്
Gulf

അജ്മാന്‍ എമിറേറ്റില്‍ ടൂറിസം ഫീസില്‍ ഇളവ്

Web Desk
|
3 July 2018 5:00 AM GMT

വിനോദസഞ്ചാരമേഖലയില്‍ ഈടാക്കിയിരുന്ന 10 ശതമാനം ഫീസ് ഏഴ് ശതമാനമായി കുറക്കാനാണ് തീരുമാനം

അജ്മാന്‍ എമിറേറ്റില്‍ ടൂറിസം ഫീസില്‍ ഇളവ് പ്രഖ്യാപിച്ചു. വിനോദസഞ്ചാരമേഖലയില്‍ ഈടാക്കിയിരുന്ന 10 ശതമാനം ഫീസ് ഏഴ് ശതമാനമായി കുറക്കാനാണ് തീരുമാനം.

അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമിയുടെ ഇത്തരവ് പ്രകാരമാണ് അജമാനില്‍ ടൂറിസം ഫീസ് വെട്ടികുറച്ചത്. ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ ആനുകൂല്യം. ഇക്കാലയളവില്‍ അജ്മാന്‍ എമിറേറ്റിലെ മുഴുവന്‍ ഹോട്ടലുകളിലും ടൂറിസം സ്ഥാപനങ്ങളിലും ഇളവ് ലഭ്യമായിരിക്കും. ഇന്‍വോയ്സുകളില്‍ 10 ശതമാനം ടൂറിസം ഫീസ് ഈടാക്കുന്നത് ഏഴ് ശതമാനമായി കുറക്കാനായിരുന്നു ഭരണാധികാരി ഉത്തരവിട്ടത്. അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് ആല്‍ നുഐമിയും നേരത്തേ ടൂറിസം ഫീസ് മൂന്ന് ശതമാനം വെട്ടികുറക്കാന്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.

Related Tags :
Similar Posts