Gulf
സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന; ഏഴായിരത്തിലേറെ പേര്‍ പിടിയില്‍
Gulf

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന; ഏഴായിരത്തിലേറെ പേര്‍ പിടിയില്‍

Web Desk
|
3 July 2018 2:27 AM GMT

പിടിയിലായവരില്‍ പകുതിയോളം പേര്‍ സ്വദേശികളാണ്

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ കുറ്റവാളികള്‍ക്കായി ശക്തമായ പരിശോധന. മൂന്ന് ദിവസത്തിനിടെ പിടിയിലായത് ഏഴായിരത്തിലേറെ പേര്‍. പിടിയിലായവരില്‍ പകുതിയോളം പേര്‍ സ്വദേശികളാണ്. നിരവധി ആയുധങ്ങളും മോഷണവസ്തുക്കളും പിടികൂടി.

കഴിഞ്ഞ മൂന്ന് ദിവസമായി ദേശ വ്യാപകമായി തുടരുകയാണ് സൌദി സുരക്ഷാ വിഭാഗത്തിന്റെ പരിശോധന. മൂന്ന്​ ദിവസത്തിനകം അറസ്റ്റിലായത് ഏഴായിരത്തിലധികം പേർ. പിടിയിലായവരിൽ 3269 പേർ സ്വദേശികളാണ്. നാലായിരത്തോളം പേർ വിദേശികളും. ആയുധങ്ങൾ, തോക്കുകൾ, മോഷണവാഹനങ്ങൾ, മദ്യം, മയക്കുമരുന്ന്​, എന്നിവയും പിടികൂടിയവരില്‍ നിന്നും കണ്ടെടുത്തു. പൊതുസുരക്ഷാ വിഭാഗമാണ് വിവരങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം ദമ്മാമില്‍ മലയാളി സ്ഥാപനങ്ങളില്‍ കൊള്ള നടത്തിയവരും പിടിയിലായെന്നാണ് സൂചന. ഇവര്‍ കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മീഡിയവണ്‍ പുറത്ത് വിട്ടിരുന്നു. 601 വാഹനങ്ങൾ പിടിച്ചെടുത്തതിൽ 45 എണ്ണം മോഷ്​ടിക്കപ്പെട്ടവയാണെന്ന്​ കണ്ടെത്തി. 30 വാഹനങ്ങൾ സുരക്ഷാപ്രശ്​നങ്ങളുള്ളതാണ്​. 174 വാഹനങ്ങളെ സംബന്ധിച്ച്​ സംശയമുണ്ട്​. 296 വാഹനങ്ങൾക്ക്​ മതിയായ രേഖകളോ ഉടമസ്ഥരോ ഇല്ല. പിടിച്ചെടുത്ത ആയുധങ്ങളിൽ കത്തികള്‍​,റൈഫിള്‍, വെടിയുണ്ട, പിസ്റ്റൾ, മെഷിൻ ഗണുകൾ എന്നിവ ഉൾപെടും. പൊതുസുരക്ഷാ വിഭാഗം നടത്തിയ പട്രോളിങിനിടെയാണ്​ കുറ്റവാളിവേട്ട നടന്നത്​.

Related Tags :
Similar Posts