വ്യാജ സര്‍ട്ടിഫിക്കറ്റ്: സൌദിയില്‍ ജയിലിലായിരുന്ന കോഴിക്കോട് സ്വദേശിനി മോചിതയായി
|മൂന്ന് വര്‍ഷമായി ദമ്മാമില്‍ നഴ്സായി ജോലി ചെയ്ത വനിതയാണ് നാട്ടിലേക്ക് തിരിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷമാണ് മോചനം. സമാനമായ കേസില്‍ നാല് പേരുകൂടി വിചാരണ കാത്തു കഴിയുന്നുണ്ട്.
സൗദിയിലെ ദമ്മാമില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിനേടി പിടിയിലായ കോഴിക്കോട് സ്വദേശിനി ജയില്‍ മോചിതയായി. നിയമ നടപടികളെകുറിച്ചുള്ള അറിവില്ലായ്മയും ഏജന്‍സികളുടെ ചൂഷണവുമാണ് ഇവര്‍ക്ക് വിനയായത്. സമാനമായ കേസില്‍ നാല് പേരുകൂടി ജയിലില്‍ വിചാരണ കാത്തു കഴിയുകയാണ്.
മൂന്ന് വര്‍ഷമായി ദമ്മാമില്‍ നഴ്സായി ജോലി ചെയ്ത വനിതയാണ് നാട്ടിലേക്ക് തിരിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷമാണ് മോചനം. സമാനമായ കേസില്‍ നാല് പേരുകൂടി വിചാരണ കാത്തു കഴിയുന്നുണ്ട്. ജോലി നേടുന്നതിന് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളിലെ ആരോഗ്യമന്ത്രാലയ പരിശോധനയിലാണിവര്‍ പിടിയിലായത്. പരിശോധനയില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
കര്‍ശനമായ നിയമ നടപടികളെകുറിച്ചുള്ള അറിവില്ലായ്മയും ഏജന്‍സികളുടെ ചൂഷണവുമാണ് ഇവര്‍ക്ക് വിനയായത്. അവശേഷിക്കുന്ന നാലു പേരില്‍ ഒരാള്‍ പതിനാറു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നയാളാണ്.
സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക കമ്മീഷനെ തന്നെ നിയോഗിച്ചിട്ടുണ്ട് ഇവര്‍ നല്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിടിക്കപെട്ടവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാറ്. പഠിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളും ജോലി ചെയ്ത സ്ഥാപനങ്ങളും അടച്ചു പൂട്ടിയതിനാല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് നടക്കാത്തതും വിനയാവുന്നുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു.