Gulf
തന്ത്രപ്രധാന വിവരങ്ങളുടെ സംരക്ഷണം: സൌദിയും ഫ്രാന്‍സും കരാറില്‍ ഒപ്പുവെച്ചു
Gulf

തന്ത്രപ്രധാന വിവരങ്ങളുടെ സംരക്ഷണം: സൌദിയും ഫ്രാന്‍സും കരാറില്‍ ഒപ്പുവെച്ചു

Web Desk
|
10 July 2018 2:26 AM GMT

സൌദി കിരീടാവകാശിയും ഫ്രഞ്ച് സായുധ സേനാ മന്ത്രിയും തമ്മിലാണ് കരാര്‍ ഒപ്പു വെച്ചത്. സൌദി സന്ദര്‍ശനത്തിന് എത്തിയതാണ് ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ലോറന്‍സ് ബാര്‍ലി.

തന്ത്രപ്രധാന വിവരങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച കരാറില്‍ സൌദിയും ഫ്രാന്‍സും ഒപ്പു വെച്ചു. സൌദി കിരീടാവകാശിയും ഫ്രഞ്ച് സായുധ സേനാ മന്ത്രിയും തമ്മിലാണ് കരാര്‍ ഒപ്പു വെച്ചത്. വിവിധ വിഷയങ്ങളില്‍ സല്‍മാന്‍ രാജാവുമായും മന്ത്രി ചര്‍ച്ച നടത്തി.

സൌദി സന്ദര്‍ശനത്തിന് എത്തിയതാണ് ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ലോറന്‍സ് ബാര്‍ലി. ജിദ്ദയിലെത്തിയ ഇവര്‍ സല്‍മാന്‍ രാജാവുമായി കൊട്ടാരത്തില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ചയായി. ഇതിന് ശേഷം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ഫ്ലോറന്‍സ് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും ഏതെങ്കിലും ഘട്ടത്തില്‍ കൈമാറുന്ന തന്ത്രപ്രധാന വിവരങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച കരാറില്‍ ഒപ്പു വെച്ചു. പ്രതിരോധ മേഖലയിലേയും അറബ് മേഖലയിലേയും വിവിധ വിഷയങ്ങളും ഇരുവരും ചര്‍ച്ചയില്‍ വന്നു. യോഗത്തില്‍ സൌദി ഫ്രഞ്ച് പ്രതിരോധ രംഗത്തെ പ്രമുഖരും പങ്കാളികളായി.

Similar Posts