നഴ്‍സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ്: ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍
|നിയമ വിരുദ്ധമായി അമിത ഫീസ് ഈടാക്കി കുവൈറ്റിലേക്ക് നഴ്‍സുമാരെ റിക്രൂട്ട് ചെയ്ത് സമാഹരിച്ച തുക അനധികൃതമായി വിദേശത്തേക്ക് കടത്തിയതിന് എന്‍ഫോഴ്സ്മെന്‍റ് ഉതുപ്പിനെതിരെ കേസെടുത്തിരുന്നു.
നഴ്‍സിംഗ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉതുപ്പ് വര്‍ഗ്ഗീസ് വീണ്ടും അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് ഉതുപ്പിനെ കൊച്ചിയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.
നിയമ വിരുദ്ധമായി അമിത ഫീസ് ഈടാക്കി കുവൈറ്റിലേക്ക് നഴ്‍സുമാരെ റിക്രൂട്ട് ചെയ്ത് സമാഹരിച്ച തുക അനധികൃതമായി വിദേശത്തേക്ക് കടത്തിയതിന് എന്‍ഫോഴ്സ്മെന്‍റ് ഉതുപ്പിനെതിരെ കേസെടുത്തിരുന്നു. തുടര്‍നടപടികളുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്.
കുവൈറ്റിലേക്ക് നഴ്‍സുമാരെ റിക്രൂട്ട് ചെയ്തതിലൂടെ 320 കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സിബിഐ നേരത്തെ ഉതുപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് പരിശോധിക്കുന്നതിനാണ് എന്‍ഫോഴ്സ്മെന്റിന്റെ അറസ്റ്റ്. എറണാകുളം സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ ഹാജരാക്കിയ ഉതുപ്പ് വര്‍ഗീസിനെ റിമാന്‍ഡ് ചെയ്തു.