Gulf
സൌദിയില്‍ മീനിന് തീവിലയും ക്ഷാമവും; ഫോര്‍മാലിന്‍ അല്ല കാരണം
Gulf

സൌദിയില്‍ മീനിന് തീവിലയും ക്ഷാമവും; ഫോര്‍മാലിന്‍ അല്ല കാരണം

Web Desk
|
13 July 2018 6:17 AM GMT

പ്രതിസന്ധിയിലാണ് വിപണി. വിപണിയിലുള്ള ഉത്പന്നങ്ങള്‍ക്ക് പൊള്ളുന്ന വിലയാണിപ്പോള്‍.

കടല്‍ചൂട് വര്‍ധിച്ചതോടെ സൌദിയില്‍ മത്സ്യവിപണിയില്‍ വന്‍ക്ഷാമം. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലെ മാര്‍ക്കറ്റുകളിലടക്കം ഇതോടെ മത്സ്യവില ഇരട്ടിയായി വര്‍ധിച്ചു. ട്രോളിങ് നിരോധത്തിനൊപ്പം ഐസ് വില കൂടിയതും വിപണിയില്‍ മാന്ദ്യമുണ്ടാക്കുകയാണ്.

ട്രോളിംഗ് നിരോധം നിലനില്‍ക്കുന്നതിനാല്‍ സൗദിയില്‍ മത്സ്യ ലഭ്യത കുറവാണ്. ഇതിനൊപ്പം ഒമാന്‍, യമന്‍ രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളുടെ വരവും കുറഞ്ഞു. ഇതോടെ പ്രതിസന്ധിയിലാണ് വിപണി. വിപണിയിലുള്ള ഉത്പന്നങ്ങള്‍ക്ക് പൊള്ളുന്ന വിലയാണിപ്പോള്‍. സാധാരണക്കാരുപയോഗിക്കുന്ന മത്സ്യങ്ങളും ചൂടേറിയതോടെ ലഭിക്കാതായി. ട്രോളിംഗ് നിരോധം നീങ്ങാന്‍ ദിവസങ്ങള്‍ ഇനിയും കാത്തിരിക്കണം.

അടുത്ത മാസം ഒന്ന് മുതല്‍ ചെമ്മീന്‍ സീസണിന് തുടക്കമാകും.എങ്കിലും മറ്റു മത്സ്യങ്ങളുടെ സുലഭമായ വരവിന് ഇനിയും കാത്തിരിക്കേണ്ടി വരും.

Related Tags :
Similar Posts