Gulf
ഹജ്ജ്, ആദ്യ ദിനം മുതല്‍ വളണ്ടിയര്‍ സേവനം
Gulf

ഹജ്ജ്, ആദ്യ ദിനം മുതല്‍ വളണ്ടിയര്‍ സേവനം

Web Desk
|
15 July 2018 3:40 AM GMT

പ്രവാസി സംഘടനകളുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ആദ്യ ദിനം മുതല്‍ ഹാജിമാരുടെ ലഭ്യമാണ്

പ്രവാസി സംഘടനകളുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ആദ്യ ദിനം മുതല്‍ ഹാജിമാര്‍ക്ക് ലഭ്യമാണ്. മദീനയില്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് കീഴില്‍ ഒറ്റക്കെട്ടായാണ് മലയാളികളുടെ വളണ്ടിയര്‍ സേവനം. ഫോറത്തില്‍ നിന്നും പിന്മാറിയ കെ.എം.സി.സി ഇത്തവണ ഒറ്റക്കാണ് സേവന രംഗത്ത്. പ്രവാസി മലയാളികളുടെ വിവിധ സംഘടനകള്‍ ഒറ്റക്കെട്ടായാണ് മദീനയില്‍ സേവനം ചെയ്യുന്നത്.

ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് കീഴില്‍ 13 സംഘടനകള്‍ സഹകരിക്കുന്നു. മദീന വിമാനത്താവളത്തില്‍ ആദ്യ സംഘത്തെ സ്വീകരിക്കാനും വളണ്ടിയര്‍മാര്‍ എത്തി. ഭക്ഷണവും മധുരവും പാനീയങ്ങളും നല്‍കി മലയാളി വളണ്ടിയര്‍മാര്‍ തീര്‍ഥാടകരെ സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം വരെ ഫോറത്തിലുണ്ടായിരുന്ന മുസ്ലിം ലീഗിന്റെ പോഷക സംഘടന കെഎംസിസി ഇത്തവണ പിന്മാറി.

ഒറ്റക്കാണ് ഇവരുടെ സേവനം. സംഘടനയുടെ വനിതകളും വിമാനത്താവളത്തില്‍ ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിക്കാനെത്തി. വളണ്ടിയര്‍മാരുടെ സേവനം ഏകോപിച്ച് ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ കൂടുതൽ സുഗമമാക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ഹജ്ജ് മിഷൻ. ഇതിന്‍റെ ഭാഗമായി മക്കയിലും മദീനയിലും വളണ്ടിയര്‍ സേവനം ഉപയോഗപ്പെടുത്തും.

Related Tags :
Similar Posts