ജി.സി.സി രാജ്യങ്ങളിൽ വീണ്ടും നമ്പര്‍ വണ്‍ പദവി ഊട്ടിയുറപ്പിച്ച് ഗൾഫ് മാധ്യമം
|ഓരോ ഗള്‍ഫ് രാജ്യത്തും മറ്റു മലയാള പത്രങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഗള്‍ഫ് മാധ്യമം എന്ന് ഏറ്റവും പുതിയ ആധികാരിക സർവേയും വെളിപ്പെടുത്തുന്നു
ജി.സി.സി രാജ്യങ്ങളിൽ വീണ്ടും നമ്പര്‍ വണ്‍ പദവി ഊട്ടിയുറപ്പിച്ച്
മുന്നേറുകയാണ് ഗൾഫ് മാധ്യമം ദിനപത്രം. ഓരോ ഗള്‍ഫ് രാജ്യത്തും മറ്റു മലയാള പത്രങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഗള്‍ഫ് മാധ്യമം എന്ന്
ഏറ്റവും പുതിയ ആധികാരിക സർവേയും വെളിപ്പെടുത്തുന്നു.
ആഗോള സര്‍വേ-ഗവേഷണ ഏജന്‍സിയായ ഇപ്സോസ്, ജി.സി.സി രാജ്യങ്ങളില്‍ നടത്തിയ ഏറ്റവും പുതിയ റീഡര്‍ഷിപ്പ് സര്‍വേയിലാണ് പ്രവാസി മലയാളിയുടെ മുഖപത്രമായ ഗള്‍ഫ് മാധ്യമത്തിന്റെ വര്‍ധിത സ്വീകാര്യത കൂടുതല്‍ വ്യക്തമാവുന്നത്. ജി.സി.സി രാജ്യങ്ങളിലെല്ലാം ഏറ്റവും പ്രചാരമുള്ള ഇന്ത്യന്‍ ദിനപത്രമായി 'ഗള്‍ഫ് മാധ്യമം' അജയ്യത തുടരുകയാണ്. വിവിധ പ്രായക്കാര്‍ക്കും സാമ്പത്തിക-സാമൂഹിക അവസ്ഥകളിലുള്ളവക്കും മാത്രമല്ല സ്ത്രീ വായനക്കാര്‍ക്കിടയിലും 'ഗള്‍ഫ് മാധ്യമ'ത്തിന്റെ സ്വീകാര്യത കുതിച്ചുയർന്നതായി
റീഡര്‍ഷിപ്പ് സര്‍വേ പറയുന്നു.
വിൽപനയിലും പ്രചാരത്തിലും യു.എ.ഇയിൽ മറ്റു മലയാള പത്രങ്ങളെക്കാൾ ബഹുദൂരം മുന്നിലുള്ള ഗൾഫ് മാധ്യമം സ്ത്രീ വായനക്കാര്‍ക്കിടയില്‍ 8.1 ശതമാനം വര്‍ധനവാണ് കൈവരിച്ചത്
.ക്രയശേഷിയും വിപണി സ്വാധീനവുമുള്ള സാമ്പത്തിക വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം വായനക്കാരുള്ളതും ഗള്‍ഫ് മാധ്യമത്തിനു തന്നെ.
ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിലും പ്രവാസികളുടെ ജനപ്രിയ പത്രമായി ഗൾഫ്
മാധ്യമം മുന്നേറ്റം തുടരുകയാണെന്ന് തെളിയിക്കുകയാണ്
പുതിയ റീഡർഷിപ്പ് സർവേ.