Gulf
ഒമാനില്‍  880 ദശലക്ഷം സൈബർ ആക്രമണങ്ങളെ കഴിഞ്ഞ വർഷം പരാജയപ്പെടുത്തിയതായി  ഐ.ടി അതോറിറ്റി
Gulf

ഒമാനില്‍ 880 ദശലക്ഷം സൈബർ ആക്രമണങ്ങളെ കഴിഞ്ഞ വർഷം പരാജയപ്പെടുത്തിയതായി ഐ.ടി അതോറിറ്റി

Web Desk
|
19 July 2018 5:13 AM GMT

2016ൽ വെബ്​സൈറ്റുകളെ ലക്ഷ്യമിട്ട്​ 1.75 ദശലക്ഷം ആക്രമണ ശ്രമങ്ങൾ നടന്നത്​ കഴിഞ്ഞ വർഷം 1.41 ദശലക്ഷമായി കുറഞ്ഞു

ഒമാനിലെ സർക്കാർ കമ്പ്യൂട്ടർ നെറ്റ് വർക്കുകളെ ലക്ഷ്യമിട്ടുള്ള 880 ദശലക്ഷം സൈബർ ആക്രമണങ്ങളെ കഴിഞ്ഞ വർഷം പരാജയപ്പെടുത്തിയതായി ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി. 2016നെ അപേക്ഷിച്ച് നോക്കുമ്പോൾ മൂന്നിരട്ടി ആക്രമണ ശ്രമങ്ങളാണ് ഉണ്ടായത്.

2016ൽ വെബ്സൈറ്റുകളെ ലക്ഷ്യമിട്ട് 1.75 ദശലക്ഷം ആക്രമണ ശ്രമങ്ങൾ നടന്നത് കഴിഞ്ഞ വർഷം 1.41 ദശലക്ഷമായി കുറഞ്ഞു. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻസ് യൂനിയന്റെ കഴിഞ്ഞ വർഷത്തെ ആഗോള സൈബർ സുരക്ഷാ സൂചിക പ്രകാരം ഏറ്റവും മികച്ച സൈബർ സുരക്ഷ ഉറപ്പുനൽകുന്ന ലോകത്തിലെ അഞ്ച് രാഷ്ട്രങ്ങളിൽ ഒന്നു അറബ് മേഖലയിലെ പ്രഥമ രാഷ്ട്രവുമാണ് ഒമാൻ. വൈറസ്
, മാൽവെയർ ആക്രമണങ്ങൾ കഴിഞ്ഞ വർഷം കൂടുതലായി റിപ്പോർട്ട്
ചെയ്യപ്പെട്ടു. സുരക്ഷാ സംവിധാനങ്ങൾ മറികടന്നുണ്ടായ 2459 സൈബർ ആക്രമണങ്ങളും വിജയകരമായി കൈകാര്യം ചെയ്തതായി ഐ.ടി.എ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഒമാൻ സെർട്ട് ആകെ 44340 ആക്രമണങ്ങളാണ് കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത്. സെർട്ട്
കൈകാര്യം ചെയ്ത് ഡിജിറ്റൽ ഫോറൻസിക് കേസുകൾ 2016ൽ 39 ആയിരുന്നത് കഴിഞ്ഞ വർഷം 172 ആയി ഉയർന്നു.

Similar Posts