ഹജ്ജ് തീര്‍ഥാടനം; ജിദ്ദ വിമാനത്താവളത്തില്‍ നോര്‍ത്ത് സൌത്ത് ടെര്‍മിനലുകള്‍ ഉപയോഗപ്പെടുത്തും
|ഇതിനായി ഇരുന്നൂറോളം എമിഗ്രേഷന്‍ കൌണ്ടറുകള്‍ സജ്ജീകരിച്ചു
ഹജ്ജ് തീര്‍ഥാടകരുടെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ജിദ്ദ വിമാനത്താവളത്തില്‍ നോര്‍ത്ത് സൌത്ത് ടെര്‍മിനലുകള്‍ ഉപയോഗപ്പെടുത്തും. ഇതിനായി ഇരുന്നൂറോളം എമിഗ്രേഷന്‍ കൌണ്ടറുകള്‍ സജ്ജീകരിച്ചു. മദീനയിലും ഹജ്ജ് ഇതര ടെര്‍മിനലുകള്‍ തീര്‍ഥാടകുടെ തിരക്കിനനുസരിച്ച് ഉപയോഗപ്പെടുത്തും.
ഈ വർഷം ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ നോർത്ത്, സൗത്ത് ടെർമിനലുകളിൽ ഹജ് തീർഥാടകരെ സ്വീകരിക്കുന്നുണ്ട്. ഹജ് ടെർമിനലിലെ തിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് നോർത്ത്, സൗത്ത് ടെർമിനലുകള്‍ വഴി തീർഥാടകരെ സ്വീകരിക്കുന്നത്. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള തീർഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ നോർത്ത്, സൗത്ത് ടെർമിനലുകൾ വഴി പൂർത്തിയാക്കും. മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള തീർഥാടകരുടെ പ്രവേശന നടപടികൾ സ്വന്തം രാജ്യങ്ങളിൽ വെച്ച് മുൻകൂട്ടി പൂർത്തിയാക്കിയാണ് പുണ്യ ഭൂമിയിലെത്തുന്നത്.
ഇതുവഴി ആഭ്യന്തര യാത്രക്കാരെ പോലെ മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹജ്ജ് തീർഥാടകർക്ക് വിമാനത്താവളത്തില്‍ നിന്നും പുറത്ത് കടക്കാം. ജവാസാത്ത്, കസ്റ്റംസ് നടപടിക്രമങ്ങൾ ഇവര്‍ക്കുണ്ടാകില്ല. ഹജ് തീർഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ജിദ്ദ എയർപോർട്ടിലെ ടെർമിനലുകളിൽ ജവാസാത്തിനു കീഴിൽ രണ്ടായിരത്തിലേറെ ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നുണ്ട്. 200 കൗണ്ടറുകൾ വഴിയാണിത്. കഴിഞ്ഞ കൊല്ലമുണ്ടായിരുന്നത് 140കൗണ്ടറുകള്‍. മദീന വിമാനത്താവളത്തിലും തീര്‍ഥാടകരുടെ ബാഹുല്യമനുസരിച്ചാണ് ടെര്‍മിനലിന്റെ ഉപയോഗം.