Gulf
വൈദ്യുതി മേഖലയിലെ സൌദിവത്കരണം; പരിശീലന പരിപാടികള്‍ക്ക് തുടക്കമായി
Gulf

വൈദ്യുതി മേഖലയിലെ സൌദിവത്കരണം; പരിശീലന പരിപാടികള്‍ക്ക് തുടക്കമായി

Web Desk
|
20 July 2018 4:10 AM GMT

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. മന്ത്രി തല തീരുമാനത്തിന്റെ ഭാഗമായാണ് പദ്ധതി

വൈദ്യുതി മേഖല സൗദിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായുള്ള പരിശീലന പരിപാടികള്‍ക്ക് സൌദിയില്‍ തുടക്കമായി.സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. മന്ത്രി തല തീരുമാനത്തിന്റെ ഭാഗമായാണ് പദ്ധതി.

വൈദ്യുത മേഖലകളില്‍ സ്വദേശികളെ ജോലിചെയ്യാന്‍ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പദ്ധതി. തൊഴില്‍-സാമൂഹിക വികസന മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ പരിശീലന പരിപാടി ആരംഭിച്ചു. പ്രമുഖ കമ്പനികളുമായുണ്ടാക്കുന്ന പ്രത്യേക കരാറിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളെ ഘട്ടം ഘട്ടമായി മാറ്റി പകരം സ്വദേശികളെ നിയമിക്കുകയാണ് ലക്ഷ്യം. സ്വകാര്യ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് പ്രമുഖ കന്പനികളുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.

പരിശീലനം പൂര്‍ത്തിയാക്കുന്ന സ്വദേശികള്‍ക്ക് ഇതേ കമ്പനിയില്‍ തന്നെ ജോലി ചെയ്യാന്‍ അവസരം നല്‍കും.കൂടാതെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവം മറികടക്കാനും ഇതിലൂടെ സാധ്യമാകും. ഇതേ മാതൃകയില്‍ രാജ്യത്തെ ചെറുതും വലുതുമായ വിവിധ കമ്പനികളുമായി സഹകരിച്ച് പരിശീലനം വ്യാപിപ്പിക്കുമെന്ന് വാണിജ്യ മേഖലയിലെ ദേശസാല്‍ക്കരണ വകുപ്പ് മേധാവി അബ്ദുല്‍ സലാം അല്‍ തുവൈരിജി വ്യക്തമാക്കി. ഇതിനായി സ്ത്രീകളേയും പുരുഷന്‍മാരേയും പ്രത്യേകം പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു . 12 സാമ്പത്തിക മേഖലകള്‍ സ്വദേശി വല്‍ക്കരിക്കാനുള്ള മന്ത്രിതല തീരുമാനത്തിന്റെ ഭാഗമായാണിത്.

Similar Posts