സൌദിയില്‍ പഴയ മീറ്ററുകൾക്കു പകരം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നു
|സൌദിയിലെ വൈദ്യുതി മേഖല പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി
സൌദിയിലെ വൈദ്യുതി മേഖലയില്‍ പഴയ മീറ്ററുകൾക്കു പകരം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നു. ഇതിന് കരാർ നൽകിയതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. സൗദി കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്.
സൌദിയിലെ വൈദ്യുതി മേഖല പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ഘട്ടമായി മൂന്നു വർഷത്തിനകമാണ് മീറ്ററുകള്‍ സ്ഥാപിക്കുക. 25 ലക്ഷം സ്മാർട്ട് മീറ്ററുകൾ ആദ്യ ഘട്ടത്തില്‍ സ്ഥാപിക്കും. രണ്ടു മാസത്തിനുള്ളിൽ കമ്പനി സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു തുടങ്ങും. അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ മീറ്ററുകളും മാറ്റും. പകരം സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുക.
സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി. ഇതു വഴി വൈദ്യുതി വിതരണ ശൃംഖലകളുടെ വിശ്വാസം ഉയർത്തുന്നതിനുമാകും. ഈ ശ്രമങ്ങളുടെ ഭാഗമായാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത്. ഗാർഹിക, വാണിജ്യ, വ്യവസായ ഉപയോക്താക്കളുടെ മീറ്ററുകൾ മാറും. എല്ലാ മീറ്ററുകളും മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാണ് കരാറെന്ന് കമ്പനി അറിയിച്ചു.