ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർഥാടനം; രജിസ്ട്രേഷന് പുതിയ ലിങ്ക്
|ആദ്യം ഏർപ്പെടുത്തിയ ലിങ്ക് ഖത്തർ അധികൃതർ ബ്ലോക്ക് ചെയ്തെന്ന് കാണിച്ചാണ് നടപടി
ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷന് സൌദി അറേബ്യ പുതിയ ലിങ്ക് ഏർപ്പെടുത്തി. ആദ്യം ഏർപ്പെടുത്തിയ ലിങ്ക് ഖത്തർ അധികൃതർ ബ്ലോക്ക് ചെയ്തെന്ന് കാണിച്ചാണ് നടപടി. ഹജ്ജ്, ഉംറ മന്ത്രാലയമാണ് പുതിയ ലിങ്ക് ഏർപ്പെടുത്തിയത്
ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷന് പുതിയ ലിങ്ക് ഏർപ്പെടുത്തുമെന്ന് സൌദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യം ഏർപ്പെടുത്തിയ ലിങ്ക് ഖത്തർ അധികൃതർ ബ്ലോക്ക് ചെയ്തതിനെ തുടർന്നാണ് പുതിയ ലിങ്ക്. ഖത്തരി തീർഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള കരാർ ഒപ്പുവെക്കുന്നതിന് ഖത്തർ സഹകരിക്കുന്നില്ലെന്നും സൌദി പറയുന്നു. ഇതേ തുടർന്നാണ് ഖത്തരി തീർഥാടകരുടെ രജിസ്ട്രേഷന് ഹജ്ജ്, ഉംറ മന്ത്രാലയം ക്രമീകരണം ഏർപ്പെടുത്തിയത്. നിരവധി പേർ ഖത്തറിൽ നിന്ന് ഹജിന് രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെയാണ് ലിങ്ക് ഖത്തർ അധികൃതർ ബ്ലോക്ക് ചെയ്തതെന്ന് സൌദി അറേബ്യ ഹജ്ജ് ഉംറ മന്ത്രാലയം പറയുന്നു. കഴിഞ്ഞ വർഷവും നിരവധി ഖത്തരികൾ ഹജ്ജിനെത്തിയിരുന്നു. https://qh.Hajj.gov.sa എന്നതാണ് നേരത്തെ ഉണ്ടായിരുന്ന ലിങ്ക്.
https://qh1.Hajj.gov.sa എന്നതാണ് പുതിയ ലിങ്ക്. രജിസ്ട്രേഷന് പൂർത്തിയാക്കുന്നവർ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഹജ്ജിന് എത്തേണ്ടത്. ഖത്തര്‍ എയർവേയ്സ് ഒഴികെയുള്ള സർവീസുകളാണ് ഹജ്ജിനെത്താന്‍ ഉപയോഗിക്കേണ്ടത്.