ദമ്മാമില്‍ സ്പോണ്സര് ഒളിച്ചോട്ടക്കാരായി രേഖപ്പെടുത്തിയതോടെ കുടുംബം ദുരിതത്തില്‍
|മംഗലാപുരം സ്വദേശി റഫീഖും കുടുംബവുമാണ് നാട്ടില്‍ പോകാനാകാതെ ദുരിതത്തില്‍ കഴിയുന്നത്
സൌദിയിലെ ദമ്മാമില്‍ സ്പോണ്സര് ഒളിച്ചോട്ടക്കാരായി രേഖപ്പെടുത്തിയതോടെ കുടുംബം ദുരിതത്തില്‍. മംഗലാപുരം സ്വദേശി റഫീഖും കുടുംബവുമാണ് നാട്ടില്‍ പോകാനാകാതെ ദുരിതത്തില്‍ കഴിയുന്നത്. സ്പോണ്സറുമായി പ്രശ്നങ്ങള്‍ ഏറിയതോടെ റഫീഖ് കുടുംബം വിട്ടുപോയി. ഇതോടെ കുടുംബത്തോട് വീടൊഴിയാന്‍ വാടകക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനാല് വര്‍ഷം മുമ്പാണ് മുഹമ്മദ് റഫീഖ് സൗദിയിലെത്തിയത്. ഏ.സി ടെക്നിഷ്യനായ റഫീഖ് ഏസി സര്‍വീസ് ഷോപ്പ് നടത്തി വരികയായിരുന്നു. പന്ത്രണ്ട് വര്‍ഷമായി കുടുംബവും കുടെയുണ്ട്. രണ്ട് വര്‍ഷം മുമ്പ് സ്പോണ്സറുമായി ഉണ്ടായ പ്രശ്നത്തെ തുടര്‍ന്ന് ഷോപ്പ് അടക്കേണ്ടി വന്നു ഇതോടെ ദുരിതത്തിലാണ് റഫീഖും കുടുംബവും.
ഒരു വര്‍ഷം മുമ്പ് സ്പോണ്സര് റഫീഖിനെ ഒളിച്ചോട്ടത്തില്പ്പെടുത്തി. ഇതോടെ കൂടുതല്‍ ദുരിതത്തിലായി. മക്കളുടെ സ്കൂള്‍ വിദ്യാഭ്യാസം തീര്‍ത്തും മുടങ്ങി. താമസിക്കുന്ന ഫ്ലാറ്റിന്റെ വാടക കൊടുക്കാതായതോടെ ബില്‍ഡിംഗ് ഉടമ വീട്ടിലെ സാധനങ്ങളെല്ലാം എടുത്ത് കൊണ്ടു പോയി. ദുരിതങ്ങള്‍ കൂടിയതോടെ റഫീഖ് വീട് വിട്ടുപോയി ഇതോടെ തനിച്ചായ റിഷാനയും കുട്ടികളും ദിവസങ്ങളായിപട്ടിണിയിലാണ്. ആറു മാസം ഗര്‍ഭിണിയാണ് റിഷാന. വിഷയത്തിലിടപെട്ട സാമൂഹ്യ പ്രവര്‍ത്തകനായ ഷാജി വയനാടിന്റെ നേതൃത്വത്തില്‍ വിഷയം എംബസിയെ അറിയിച്ച് കുടുംബത്തിന്റെ എക്സിറ്റ് നേടാനുള്ള ഒരുക്കത്തിലാണിപ്പോള്‍.