റിയാദ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയില്‍ സ്വദേശികളെ കാത്ത് ജോലികള്‍
|റിയാദിലെ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലുമാണ് ഒഴിവുകള്‍. സൗദികൾക്ക് 385 തൊഴിലവസരങ്ങൾ ലഭ്യമാണെന്ന് റിയാദ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി അറിയിച്ചു.
സൌദിയിലെ റിയാദ് ചേംബറിന് കീഴില്‍ സൌദി പൌരന്മാര്ക്കുള്ള വിവിധ ജോലികളുടെ പട്ടിക പുറത്ത് വിട്ടു. വിവിധ തസ്തികകളിലായി നാന്നൂറോളം ജോലികളാണ് ഉള്ളത്. ഇതിലേക്ക് സ്വദേശി ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിച്ചു.
റിയാദിലെ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലുമാണ് ഒഴിവുകള്‍. സൗദികൾക്ക് 385 തൊഴിലവസരങ്ങൾ ലഭ്യമാണെന്ന് റിയാദ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി അറിയിച്ചു. നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളിൽ നിന്ന് റിയാദ് ചേംബർ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഒമ്പതു കമ്പനികളിലായാണ് വിവിധ തസ്തികകള്‍. 385 തൊഴിലവസരങ്ങളാണ് ഇതുവഴി ലഭിക്കുക. അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഈ മാസം 26 വ്യാഴാഴ്ച വരെ അഭിമുഖങ്ങളുണ്ടാകും. റിയാദ് ചേംബർ ആസ്ഥാനത്തും കമ്പനികളുടെ ആസ്ഥാനങ്ങളിലും അഭിമുഖം നടക്കും. വിവിധ ഓഫീസ് ജോലികള്‍ എഞ്ചിനീയര്‍മാര്‍, വ്യാപാര മേഖലയിലെ വിവിധ തസ്തികകള്‍, ഓഫീസ് സെക്രട്ടറി, മാനേജർ, സൂപ്പർവൈസർ തസ്തികളിലാണ് പ്രധാനമായും ജോലികള്‍. സ്വദേശിവത്കരണത്തിന്റെ ഭാഗമായി നീക്കിവെച്ച ജോലികളാണ് ഇവയെല്ലാം.