ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികള്‍
|രാജ്യത്ത് പകര്‍ച്ചവ്യാധികള്‍ തടയലും തീര്‍ത്ഥാടകരുടെ ആരോഗ്യ പ്രശ്നങ്ങള്‍ നിരീക്ഷിക്കലുമാണ് ലക്ഷ്യം.
സൗദി ആരോഗ്യ മന്ത്രാലയം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. രാജ്യത്ത് പകര്‍ച്ചവ്യാധികള്‍ തടയലും തീര്‍ത്ഥാടകരുടെ ആരോഗ്യ പ്രശ്നങ്ങള്‍ നിരീക്ഷിക്കലുമാണ് ലക്ഷ്യം. എയര്‍പോര്‍ട്ടുകളിലും മറ്റു പ്രധാന മേഖലകളിലും ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ സേവനം തുടരുന്നുണ്ട്. ഹജ്ജ് തീര്ത്ഥാചടകര്ക്ക് നല്കുരന്ന സേവനം കൂടുതല്‍ മികവുറ്റതാക്കാന്‍ സംയോജിത പദ്ധതിയാണ് ആരോഗ്യമന്ത്രാലയം നടപ്പിലാക്കുന്നത്. ശാസ്ത്രീയമായാണ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്.
പ്രതിരോധം, ശുശ്രൂഷ, അടിയന്തിര സേവനം തുടങ്ങി പ്രത്യേകം തരം തിരിച്ചാണ് സേവന പ്രവര്‍ത്തനങ്ങള്‍, ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച മെഡിക്കല്‍ ഉദ്യോഗസ്ഥരും ആധുനിക സൗകര്യങ്ങളോടെയുള്ള സേവന കേന്ദ്രങ്ങളുമുണ്ട്. എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ ഓരോ തീര്ത്ഥാ ടകനേയും പ്രത്യേകം നിരീക്ഷിക്കും. ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ടില്‍ പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടർമാർ, ടെക്നീഷ്യൻസ്, അഡ്മിനിസ്ട്രേറ്ററുകൾ തുടങ്ങിയ ഉദ്യോഗസ്ഥരെ ഹെൽത്ത് മോണിറ്ററിംഗ് സെന്റർ ഇതിനായി നിയമിച്ചു കഴിഞ്ഞു.
തീര്‍ത്ഥാടകരുടെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കുകയും അത് വഴി രാജ്യത്ത് പകര്ച്ചയവ്യാധി തടയലും ചികിത്സിക്കലുമാണ് ഇവരുടെ ദൗത്യം. ഇതോടൊപ്പം അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് വേണ്ടി സൗദി റെഡ് ക്രസന്റ് അതോറിറ്റിയും വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.