സർട്ടിഫിക്കറ്റുകളുടെ ആധികാരിക ഉറപ്പാക്കുന്നതിനായി കുവൈത്ത് നിയമ നിര്‍മാണത്തിനൊരുങ്ങുന്നു
|വ്യാജസർട്ടിഫിക്കറ്റ് മാഫിയ സജീവമാണെന്ന സംശയത്തെ തുടർന്നാണ് നടപടി
സർട്ടിഫിക്കറ്റുകളുടെ ആധികാരിക ഉറപ്പാക്കുന്നതിനായി കുവൈത്ത് നിയമ നിര്‍മാണത്തിനൊരുങ്ങുന്നതായി സൂചന . വ്യാജസർട്ടിഫിക്കറ്റ് മാഫിയ സജീവമാണെന്ന സംശയത്തെ തുടർന്നാണ് നടപടി . വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന് കുറ്റാന്വേഷണ കോടതി അഞ്ചു വര്‍ഷം തടവ് വിധിച്ചു . രണ്ട് ലക്ഷത്തി മുപ്പത്തി മൂവായിരം ദീനാർ സർക്കാറിലേക്ക് തിരിച്ചടക്കാനും ഉത്തരവുണ്ട്.
നിയമനം നൽകുന്നതിന് മുൻപ് ഉദ്യോഗാർഥികളുടെ യോഗ്യത പരിശോധിക്കുകയും സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുകയും ചെയ്യണമെന്ന നിബന്ധന ഉൾപ്പെടുത്തിയാകും നിയമ നിർമാണം. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു നിരവധി പേര് ജോലി നേടിയതായി സംശയമുയർന്ന സാഹചര്യത്തിലാണ് സർക്കാർ നിയം നിർമാണത്തെ കുറിച്ച് ആലോചിക്കുന്നത് അതിനിടെ വ്യാജ സെക്കണ്ടറി സ്‌കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ ആഭ്യന്തര മന്ത്രാലയം ജീവനക്കാരന് കുറ്റാന്വേഷണ കോടതി അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. ശമ്പളമായി 2,33,000 ദീനാർ സർക്കാരിലേക്ക് തിരിച്ചടക്കാനും ഉത്തരവുണ്ട്. ബഹ്റൈനിൽ നിന്നാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും ബഹ്റൈനിലെ കുവൈത്ത് എംബസിയെ തെറ്റിദ്ധരിപ്പിച്ചാണ് വ്യാജ രേഖ അറ്റസ്റ്റ് ചെയ്യിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവർ ഉയർന്ന പിഴ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.എത്ര ഉന്നത തസ്തികയിൽ ഉള്ള വ്യക്തിയാണെങ്കിലും സർട്ടിഫിക്കറ്റുകാലിൽ തിരിമറി നടത്തിയിട്ടുണ്ടെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നയിപ്പ് നൽകിയിട്ടുണ്ട്.