Gulf
കുവൈത്തിൽ 15 തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് രാത്രി ജോലിക്ക് വിലക്ക്
Gulf

കുവൈത്തിൽ 15 തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് രാത്രി ജോലിക്ക് വിലക്ക്

Web Desk
|
30 July 2018 6:22 AM GMT

ലേഡീസ് സലൂൺ , സ്ത്രീകൾക്കായുള്ള വസ്ത്രവ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുരുഷന്മാരെ ജോലിക്കു വയ്ക്കരുതെന്നും ഉത്തരവുണ്ട്

കുവൈത്തിൽ 15 തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് രാത്രി ജോലിക്ക് വിലക്കേർപ്പെടുത്തി. മാൻ പവർ അതോറിറ്റിയുടേതാണ് വിലക്ക്. ലേഡീസ് സലൂൺ , സ്ത്രീകൾക്കായുള്ള വസ്ത്രവ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുരുഷന്മാരെ ജോലിക്കു വയ്ക്കരുതെന്നും ഉത്തരവുണ്ട്.

ആസ്ബസ്റ്റോസ് ഫാക്റ്ററി , ക്ളോറിൻ , സോഡ നിർമ്മാണം , കീടനാശിനികൾ വളം എന്നിവയുടെനിർമാണം വില്പന അറവുശാലകൾ , ഖനികൾ ഇഷ്ടിക നിർമാണം , മെക്കാനിക്കൽ ജോലികൾ കേന്ദ്രങ്ങൾ, ഇലക്ട്രിക് ബാറ്ററി നിർമാണം-മെയിന്റനൻസ് കെട്ടിട നിർമ്മാണം തുടങ്ങിയ വലിയ അധ്വാനം ആവശ്യമുള്ള പതിനഞ്ചു മേഖലകളിലാണ്

മാൻപവർ പബ്ലിക് അതോറിറ്റി രാത്രിയിൽ സ്ത്രീകൾക്ക് ജോലി വിലക്ക് ഏർപ്പെടുത്തിയത്. സ്ത്രീകൾക്കായുള്ള ഹെൽത്ത് സെൻററുകൾ, ബ്യൂട്ടിപാർലറുകൾ, വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുരുഷൻമാരെ ജോലിക്കു വെക്കുന്നതിനും വിലക്കുണ്ട് ഹോട്ടലുകൾ, ഫാർമസികൾ, മെഡിക്കൽ ലാബ്, ബാങ്കുകൾ, ഉല്ലാസ കേന്ദ്രങ്ങൾ, അഭിഭാഷക ഓഫിസുകൾ, സഹകരണ സംഘങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബ്യൂട്ടി പാർലറുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, തിയറ്ററുകൾ, ടി.വി, റേഡിയോ, വിമാനത്താവളത്തിലെയും തുറമുഖത്തെയും കച്ചവട സ്ഥാപനങ്ങൾ, എണ്ണമേഖല, സർക്കാറുമായി കരാറുള്ള കമ്പനികൾ തുടങ്ങിയ മേഖലകളിൽ റമദാനിൽ ഒഴികെ രാത്രി 12 മണി വരെയാണ് സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുമതിയുള്ളത്.

വിവാഹ മോചിതയായ സ്ത്രീകൾക്ക് അവരുടെ 'ഇദ്ദ' കാലമായ നാല് മാസവും പത്ത് ദിവസം ശമ്പളത്തോടെ അവധി നൽകേണ്ടതാണ്. കുട്ടികളുള്ള സ്ത്രീകൾക്ക് കുട്ടികളെ മുലയൂട്ടാൻ ദിവസവും രണ്ട് മണിക്കൂർ തൊഴിലുടമകൾ സമയം അനുവദിക്കണം. കുട്ടികൾക്ക് രണ്ട് വയസ് പ്രായമാകുന്നത് വരെയാണ് ഈ ഇളവ് ലഭിക്കുക. രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് യാത്രാ സൗകര്യവും സുരക്ഷയും നൽകൽ തൊഴിലുടമയുടെ കടമയാണെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി.

Related Tags :
Similar Posts