Gulf
സൗദിയില്‍ ഹജ്ജിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; 1500 പേര്‍ രാജാവിന്റെ അതിഥികളായെത്തും
Gulf

സൗദിയില്‍ ഹജ്ജിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; 1500 പേര്‍ രാജാവിന്റെ അതിഥികളായെത്തും

Web Desk
|
1 Aug 2018 2:24 AM GMT

യെമന്‍,സുഡാന്‍ സൈന്യങ്ങളില്‍ നിന്ന് വീരമൃത്യു വരിച്ച സൈനികരുടെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഇത്തവണ ഹജ്ജ് ചെയ്യാന്‍ അവസരമുണ്ട്

സൗദിയില്‍ ഹജ്ജിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ബലികര്‍മ്മ പ്രക്രിയക്ക് നൂതന സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. യെമന്‍,സുഡാന്‍ സൈന്യങ്ങളില്‍ നിന്ന് വീരമൃത്യു വരിച്ച സൈനികരുടെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഇത്തവണ ഹജ്ജ് ചെയ്യാന്‍ അവസരമുണ്ട്.

സൗദി രാജാവിന്റെ അതിഥികളായി ഈ വര്‍ഷം 1500 പേരാണ് ഹജ്ജ് നിര്‍വ്വഹിക്കാനെത്തുന്നത്. സഖ്യസേനയയുടെ ഭാഗമാണ് യെമന്‍,സുഡാന്‍ സൈന്യങ്ങള്‍. ഇവരില്‍ നിന്ന് വീരമൃത്യുവരിച്ച സൈനികരുടെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും രാജാവിന്റെ അഥിതികളായി ഇത്തവണ ഹജ്ജ് ചെയ്യാം. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായുള്ള വിവിധ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ബലിമാംസ പ്രക്രിയക്ക് വര്‍ഷങ്ങളായി സൗദി ഭരണകൂടം നടപ്പിലാക്കിവരുന്ന "അദഹി" പദ്ധതിയും പരിഷ്കരിച്ചു. 1983 മുതല്‍ സൗദി അതോറിറ്റിയുമായി സഹകരിച്ചുകൊണ്ട് ഇസ്ലാമിക് ഡെവലപ്പ്മെന്റ് ബാങ്ക് ഗ്രൂപ്പാണ് പദ്ധതി കൈകാര്യം ചെയ്തുവരുന്നത്.

ഇരുപത്തഞ്ചിലധികം രാജ്യങ്ങളിലെ ഗുണഭോക്താക്കള്‍ക്കിടയില്‍ ബലിമാംസം വിതരണം ചെയ്തുവരുന്നു. 40,000 ത്തിലധികം തൊഴിലാളികളാണ് ഈ പദ്ധതിയുടെ ഭാഗമായി ജോലിചെയ്യുന്നത്. രണ്ട് മില്യണ്‍ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ബലികര്‍മ്മം നേരിട്ട് വീക്ഷിക്കുന്നതിനും സൗകര്യമുണ്ട്. ജിദ്ദയില്‍ ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് ഗ്രൂപ്പിന്റെ പ്രസിഡന്റ് ഡോ. ബന്ദർ ഹജ്ജാർ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചതാണ് ഇക്കാര്യം.

Related Tags :
Similar Posts