Gulf
ജീവനക്കാരുടെ വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ഒമാന്‍
Gulf

ജീവനക്കാരുടെ വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ഒമാന്‍

Web Desk
|
1 Aug 2018 2:55 AM GMT

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ജോലിക്കാരന് നൂറ് റിയാൽ എന്ന തോതിലാകും പിഴ ഈടാക്കുക

ജീവനക്കാരുടെ വേതനം ബാങ്ക് അക്കൗണ്ടുകൾ മുഖേനയാണ് നല്‍കേണ്ടതെന്നും അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം . നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ജോലിക്കാരന് നൂറ് റിയാൽ എന്ന തോതിലാകും പിഴ ഈടാക്കുക.

ബാങ്ക് അക്കൗണ്ടുകൾ വഴി സമയത്ത് വേതനം നൽകുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾ നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. ശമ്പള വിതരണം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയം ഒമാൻ സെൻട്രൽ ബാങ്കുമായി ചേർന്ന് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം ആരംഭിച്ചിരുന്നു. പുതിയ സംവിധാനത്തിന് കീഴിൽ എല്ലാ സ്ഥാപനങ്ങളും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്ന് വക്താവ് പറഞ്ഞു. വേതന വിതരണത്തിലെ പോരായ്മകൾ ഉണ്ടാകുന്ന പക്ഷം പുതിയ സംവിധാനം കൃത്യമായ മുന്നറിയിപ്പ് നൽകും. ജീവനക്കാരൻ പരാതി നൽകാതെ തന്നെ നടപടിയെടുക്കാനും ഇതുവഴി സാധിക്കും. തൊഴിൽ കരാറിൽ പറഞ്ഞത് പ്രകാരമുള്ള കൃത്യമായ തുക ലഭിക്കുന്നുവെന്നത് പുതിയ സംവിധാനം ഉറപ്പാക്കുന്നതായും മന്ത്രാലയം വക്താവ് പറഞ്ഞു.

Related Tags :
Similar Posts