Gulf
അനധികൃത കുടിയേറ്റക്കാർക്ക്​ പൊതുമാപ്പിന്റെ സൗകര്യം ഉറപ്പാക്കാൻ ഒരുക്കിയത്​ വിപുലമായ സൗകര്യങ്ങൾ
Gulf

അനധികൃത കുടിയേറ്റക്കാർക്ക്​ പൊതുമാപ്പിന്റെ സൗകര്യം ഉറപ്പാക്കാൻ ഒരുക്കിയത്​ വിപുലമായ സൗകര്യങ്ങൾ

Web Desk
|
2 Aug 2018 3:06 AM GMT

ദുബൈ ഉൾപ്പെടെ എല്ലാ എമിറേറ്റുകളിലും കുറ്റമറ്റ സംവിധാനങ്ങളാണ്​ എമിഗ്രേഷൻ വിഭാഗം ഏർപ്പെടുത്തിയിരിക്കുന്നത്

അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പിന്റെ സൗകര്യം ഉറപ്പാക്കാൻ ഒരുക്കിയത് വിപുലമായ സൗകര്യങ്ങൾ. ദുബൈ ഉൾപ്പെടെ എല്ലാ എമിറേറ്റുകളിലും കുറ്റമറ്റ സംവിധാനങ്ങളാണ് എമിഗ്രേഷൻ വിഭാഗം ഏർപ്പെടുത്തിയിരിക്കുന്നത്.

ദുബൈ അവീറിലെ എമിഗ്രേഷൻ കേന്ദ്രത്തിനു മുന്നിൽ രാവിലെ മുതൽ വാഹനത്തിരക്കായിരുന്നു. എമിറേറ്റിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ സഹിഷ്ണുതയോടെ ഉദ്യോഗസ്ഥ സംഘം. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡസ്കുകൾ, സഹായവുമായി സാമൂഹിക പ്രവർത്തകര്‍. അഞ്ചു വർഷത്തിനിപ്പുറം മറ്റൊരു പൊതുമാപ്പിലൂടെ ചരിത്രം കുറിക്കുകയാണ് യു.എ.ഇ. ഇവിടെ വന്നവരിൽ പല തരക്കാരുണ്ട്. വിസ കാലാവധി കഴിഞ്ഞ് തങ്ങുന്നവർ, വിസ ഇല്ലാതെ ജീവിക്കുന്നവർ, അതിർത്തി കടന്നു കയറി വന്നവർ, കടം കയറി മുങ്ങിയവർ, ഒളിച്ചോടി പോയവർ.

ക്രിമിനൽ കേസുകളില്ലാത്ത ഏതൊരാൾക്കും ഏറെ എളുപ്പത്തിൽ വിസ സ്റ്റാറ്റസ് കൃത്യമാക്കാൻ സഹായകമാവുന്നതാണ് പൊതുമാപ്പ്. പാസ്പോർട്ട്
ഇല്ലാത്തവർക്ക് ബദൽ സംവിധാനം ഒരുക്കാനും അതാത് രാജ്യങ്ങൾ റെഡി. രാജ്യത്തിന്റെ എല്ലാ കോണുകളിലും എമിഗ്രേഷൻ ഓഫീസുകളും പൊതുമാപ്പ് കേന്ദ്രങ്ങളും ആമർ സെന്ററുകളും അടുത്ത മൂന്നു മാസക്കാലം പ്രവർത്തനനിരതമായിരിക്കും.

Related Tags :
Similar Posts