Gulf
കഅ്ബയുടെ മായാത്ത ചരിത്രത്തിന് മനുഷ്യ ചരിത്രത്തോളം പഴക്കം
Gulf

കഅ്ബയുടെ മായാത്ത ചരിത്രത്തിന് മനുഷ്യ ചരിത്രത്തോളം പഴക്കം

Web Desk
|
3 Aug 2018 2:59 AM GMT

ലോക മുസ്ലികള്‍ പ്രാര്‍ഥനക്കായി തിരിഞ്ഞു നില്‍ക്കുന്നത് കഅ്ബയിലേക്കാണ്

മക്കയിലെത്തുന്ന തീര്‍ഥാടകരുടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് കഅ്ബയെ വലയം വെച്ചു കൊണ്ടാണ് തുടക്കമാകുന്നത്. ലോക മുസ്ലികള്‍ പ്രാര്‍ഥനക്കായി തിരിഞ്ഞു നില്‍ക്കുന്നത് കഅ്ബയിലേക്കാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം ആരാധനക്കായി ലോകത്ത് പണി കഴിപ്പിച്ച ആദ്യത്തെ ദൈവ ഭവനമാണിത്.

ജറുസലേമിലെ മസ്ജിദുല്‍ അഖ്സക്ക് നേരെയാണ് ആദ്യ കാലത്ത് വിശ്വാസികളുടെ പ്രാര്‍ഥന. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ഒരു നമസ്കാരത്തിനിടെയാണ് ദൈവകല്‍പന പ്രകാരം കഅ്ബ പ്രാര്‍ഥനാ സ്ഥാനമാകുന്നത്. അന്നു മുതല്‍ ഇന്നോളം ഇസ്ലാം മത വിശ്വാസികള്‍ തിരിഞ്ഞു നില്‍ക്കുന്നത് കറുത്ത പട്ട് പുതപ്പിച്ച ഈ ദൈവഭവനത്തിന് നേരെ. ഇബ്രാഹിം നബിയാണ് കഅ്ബ പുനര്‍നിര്‍മിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും എത്തിപ്പെടാന്‍ സാധിക്കും വിധം നടുവിലായാണ് കഅ്ബയുടെ നില്‍പ്. മൂന്നു തൂണുകളുണ്ട് കഅ്ബക്ക്. നൂറ്റാണ്ടുകള്‍ക്കിടെ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് കഅ്ബ. ആദ്യകാലത്തില്ലായിരുന്നു വാതിലുകള്‍. പില്‍ക്കാലത്താണ് മേല്‍ക്കൂര പണിഞ്ഞതും. പുരാതന കാലം മുതല്‍ ആലു ശൈബ ഗോത്രമാണ് ഇന്നും കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാര്‍.

നാലു ചുമരുകളുള്ള കഅ്ബയുടെ ഓരോ കോണിനും പ്രാധാന്യമുണ്ട്. ഇതിലേറ്റവും പ്രസിദ്ധം ഹജറുല്‍ അസ്വദ് എന്ന കറുത്ത മുത്തുകള്‍ പതിപ്പിച്ച കോണാണ്. കറുത്ത കല്ലുകളെ ചുംബിച്ചോ അഭിവാദ്യം ചെയ്തോ ആണ് വിശ്വാസികള്‍ കഅ്ബ പ്രദിക്ഷിണത്തോടെ ഹജ്ജിന് തുടക്കമിടുന്നത്.

Related Tags :
Similar Posts