Gulf
ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്; ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളുമായി കുവൈത്ത് പുതിയ കരാറുണ്ടാക്കുന്നു
Gulf

ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്; ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളുമായി കുവൈത്ത് പുതിയ കരാറുണ്ടാക്കുന്നു

Web Desk
|
4 Aug 2018 2:12 AM GMT

ബലി പെരുന്നാൾ അവധിക്കു ശേഷമാകും കരാർ നടപടികൾ ആരംഭിക്കുക . ഇതിനായി തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിക്കുമെന്നും സൂചനയുണ്ട്

ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി കുവൈത്ത് പുതിയ കരാറുണ്ടാക്കുന്നു . ബലി പെരുന്നാൾ അവധിക്കു ശേഷമാകും കരാർ നടപടികൾ ആരംഭിക്കുക . ഇതിനായി തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിക്കുമെന്നും സൂചനയുണ്ട്.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻ എന്നീ രാജ്യങ്ങളിൽ നിന്നും ബലി പെരുന്നാളിന് ശേഷം കൂടുതൽ ഗാർഹികത്തൊഴിലാളികൾ കുവൈത്തിലെത്തുമെന്ന സൂചനയാണ് തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പങ്കു വെച്ചത് ഇലക്ട്രോണിക് സംവിധാനം വഴി വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇത് പ്രാബല്യത്തിലാവുന്നതോടെ സ്പോൺസർമാർക്ക് ഇഷ്ടമുള്ള രാജ്യത്തുനിന്ന് ഇഷ്ടമുള്ള പ്രായവിഭാഗത്തിലുള്ള വേലക്കാരികളെ തെരഞ്ഞെടുക്കാവുന്നതാണ്. വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളുടെ ലൈസൻസുകൾ പരിശോധിച്ച് വരികയാണെന്നും നിയമലംഘനം നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യക്കടത്ത് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

ഫിലിപ്പൈൻസുമായി പുതുക്കിയ ഗാർഹികത്തൊഴിലാളികരാറിൽ അടുത്തിടെ കുവൈത്ത് ഒപ്പു വെച്ചിരുന്നു .തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും തൊഴിൽ സുരക്ഷക്കും മുൻ‌തൂക്കം നൽകുതായിരുന്നു കരാർ ഇതേ മാതൃകയിൽ ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായും കരാറുണ്ടാക്കാനാണ് കുവൈത്തിന്റെ നീക്കം . ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മന്ത്രി ഹിന്ദ് സബീഹ് ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.

Similar Posts