Gulf
സ്വദേശി പാർപ്പിട മേഖലയിലുള്ള ബാച്ചിലര്‍മാരുടെ‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നു കുവൈത്ത്
Gulf

സ്വദേശി പാർപ്പിട മേഖലയിലുള്ള ബാച്ചിലര്‍മാരുടെ‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നു കുവൈത്ത്

Web Desk
|
6 Aug 2018 2:20 AM GMT

സ്വദേശി പാര്‍പ്പിട മേഖലകളില്‍ അവിവാഹിതരായ വിദേശികള്‍ക്ക് താമസമൊരുക്കുന്നതിനെതിരെ ശക്തമായ നടപടികളുമായി കുവൈത്ത്. കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നു കുവൈത്ത് ജലം വൈദ്യുതി മന്ത്രാലയം. 

സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നു കുവൈത്ത് ജലം വൈദ്യുതി മന്ത്രാലയം. ബാച്ചിലര്‍ താമസക്കാർക്കെതിരെ സ്വദേശികളിൽ നിന്നു പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ബാച്ചിലർമാർക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിട ഉടമകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതർ.

നിരവധി പരാതികൾ സ്വദേശികളിൽ നിന്നും ലഭിക്കുന്നുണ്ട് ജലീബ്, ഖൈത്താൻ, ഹസാവി എന്നീ മേഖലകളിൽ നിരവധി നിയമലംഘനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയത് . ഇത് കൂടി കണക്കിലെടുത്താണ് ജലം വൈദ്യുതി മന്ത്രാലയം നടപടിക്കൊരുങ്ങുന്നത്. ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം മന്ത്രാലയ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിച്ഛേദിക്കുന്നതാണെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു . സ്വദേശി താമസ മേഖലകളിൽ അനധികൃതമായി വിദേശി ബാച്ചിലർമാർക്ക് താമസം അനുവദിച്ച കെട്ടിട ഉടമകൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Tags :
Similar Posts