അറഫാ സംഗമത്തിലെ പ്രഭാഷണം ഇത്തവണ 5 ഭാഷകളില്‍
|അറബിയിലാണ് അറഫാസംഗമത്തില്‍ പ്രഭാഷണം നടക്കാറ്. ഇത്തവണ പ്രഭാഷണം ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, മലായു, പേര്‍ഷ്യന്‍ ഭാഷകളില്‍ ലഭ്യമാവും.
ഹജ്ജിന്റെ സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. അറബിയിലാണ് അറഫാ സംഗമത്തില്‍ പ്രഭാഷണം നടക്കാറ്. ഇത്തവണ പ്രഭാഷണം അഞ്ച് ഭാഷകളില്‍ തത്സമയം വിവര്‍ത്തനം ചെയ്യാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.
ഹജ്ജിന്റെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണ് അറഫാ സംഗമം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ അറഫയില്‍ ഒരുമിച്ചു കൂടും. ഇവിടെ പ്രവാചകന് നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് സൗദിയിലെ ഗ്രാന്‍ മുഫ്തിയാണ് അറഫാ പ്രഭാഷണം നടത്തുക. അറഫാ മൈതാനിയില്‍ ഉള്ള മസ്ജിദുല്‍ നമിറയില്‍ വെച്ചാണ് പ്രഭാഷണം നടക്കാറ്.
അറബ് ഭാഷയില്‍ നടത്തുന്ന ഈ പ്രഭാഷണമാണ് ഇത്തവണ അഞ്ച് ഭാഷകളില്‍ തത്സമയം വിവര്‍ത്തനം ചെയ്യുക. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, മലായു, പേര്‍ഷ്യന്‍ ഭാഷകളില്‍ ലഭ്യമാവും. ഇനി മുതല്‍ റേഡിയോയില്‍ 88.3 FM വഴിയും ആപ് വഴിയും ഹാജിമാര്‍ക്ക് അറഫാ പ്രഭാഷണo കേള്‍ക്കാം. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അറഫയില്‍ കുടുതല്‍ പേരിലേക്ക് പ്രഭാഷണത്തിന്റെ പൊരുള്‍ തത്സമയം എത്തിക്കുകയാണ് ഇതുവഴി ഇരുഹറം കാര്യാലയം.