കാനേഡിയന്‍ അംബാസിഡര്‍ രാജ്യം വിടണമെന്ന് സൌദി; സൗദി അംബാസിഡറെ തിരിച്ചു വിളിച്ചു
|നിയമ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്ത വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കാന്‍ കാനഡ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കനേഡിയന്‍ അംബാസിഡര്‍ ഉടന്‍ രാജ്യം വിടണമെന്ന് സൌദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിയമ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്ത വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കാന്‍ കാനഡ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കാനഡയിലെ സൌദി അംബാസിഡറേയും സൌദി തിരിച്ചു വിളിച്ചു.
നിയമ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി എതാനും വനിതാ ആക്ടിവിസ്റ്റുകളെ സൌദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിചാരണക്കായി പ്രോസിക്യൂഷന് കൈമാറിയിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ സുരക്ഷാ വിഭാഗം പുറത്ത് വിട്ടിട്ടില്ല. ഇവരെ മോചിപ്പിക്കാന്‍ കാനഡ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുവെന്നാണ് സൌദിയുടെ പരാതി.
ആഭ്യന്തര കാര്യങ്ങളില്‍ അനിയന്ത്രിതമായി ഇടപെടുന്ന സാഹചര്യത്തിലാണ് കനേഡിയന്‍ അംബാസിഡറോട് രാജ്യം വിടാന്‍ സൌദി അറേബ്യ പറഞ്ഞത്. 24 മണിക്കൂറിനകം രാജ്യം വിടണമെന്നാണ് മുന്നറിയിപ്പ്. കാനഡയിലെ സൌദി അംബാസിഡറെ തിരിച്ചു വിളിച്ചിട്ടുമുണ്ട്.
ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ ഉണ്ടാകേണ്ട അന്താരാഷ്ട്ര നിയമങ്ങള്‍ പോലും കാനഡ പാലിക്കുന്നില്ലെന്ന് സൌദി കുറ്റപ്പെടുത്തി. സൌദിയുമായി വിവിധ ആയുധ കരാറുകള്‍ നേരത്തെ ഒപ്പു വെച്ച രാജ്യമാണ് കാനഡ.
ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ പ്രതിഷേധിച്ച് കാനഡയുമായുള്ള ബന്ധം വിഛേദിച്ച സൗദി നടപടിയെ യു.എ.ഇ പിന്തുണച്ചു. കാനഡയുടെ അംബാസഡറെ പുറന്തള്ളിയ സൗദി തീരുമാനം ന്യായമാണെന്നും യു.എ.ഇ വ്യക്തമാക്കി.