കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി; സ്വാഗതം ചെയ്ത് ഖത്തര്‍ പ്രവാസികള്‍
|ജനകീയ സമരത്തിന്റെ ഏറ്റവും നല്ല ഫലമാണുണ്ടായതെന്ന് കെ.എം.സി.സിയും കള്‍ച്ചറല്‍ ഫോറവും പ്രതികരിച്ചു. ഇപ്പോഴും കരുതിയിരിക്കണമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചതിനെ ഖത്തറിലെ പ്രവാസികളും സ്വാഗതം ചെയ്തു. ജനകീയ സമരത്തിന്റെ ഏറ്റവും നല്ല ഫലമാണുണ്ടായതെന്ന് കെ.എം.സി.സിയും കള്‍ച്ചറല്‍ ഫോറവും പ്രതികരിച്ചു. ഇപ്പോഴും കരുതിയിരിക്കണമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.
ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങളിറങ്ങാന്‍ അനുമതി കിട്ടിയ വാര്‍ത്തയെ വലിയ ആഹ്ളാദത്തോടെയാണ് ഖത്തറിലെ പ്രവാസികളും വരവേറ്റത്. എന്നാല്‍ കരിപ്പൂരിനെതിരായ ഗൂഢ നീക്കങ്ങള്‍ക്ക് ഇതോടെ അറുതിയായെന്ന് കരുതാനാവില്ലെന്നും കെ.എം.സി.സി നേതാവ് എസ്എഎം ബഷീര്‍ പറഞ്ഞു.
കരിപ്പൂരിനെതിരായ നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനായത് പ്രവാസി സമൂഹത്തിന്റെ ഒറ്റക്കെട്ടായ നീക്കങ്ങളുടെ വിജയമാണെന്ന് ഖത്തര്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവ പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിമാനക്കമ്പനികള്‍ക്ക് അനുമതി ലഭിക്കാന്‍ വേണ്ടി ശ്രമങ്ങള്‍ തുടരേണ്ടതുണ്ട്.