Gulf
യു.എ.ഇ പൊതുമാപ്പ്; ദുബൈ എമിറേറ്റില്‍ പതിനായിരത്തിലേറെ പേര്‍ അപേക്ഷ നല്‍കി
Gulf

യു.എ.ഇ പൊതുമാപ്പ്; ദുബൈ എമിറേറ്റില്‍ പതിനായിരത്തിലേറെ പേര്‍ അപേക്ഷ നല്‍കി

Web Desk
|
9 Aug 2018 2:13 AM GMT

നൂറ് ലക്ഷത്തേറെ ദിര്‍ഹമിന്റെ പിഴ ഒഴിവാക്കി നല്‍കിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

യു.എ.ഇയിലെ പൊതുമാപ്പ് ഒരാഴ്ച പിന്നിടുമ്പോള്‍ ദുബൈ എമിറേറ്റില്‍ മാത്രം പതിനായിരത്തിലേറെ പേര്‍ അപേക്ഷ നല്‍കി. നൂറ് ലക്ഷത്തേറെ ദിര്‍ഹമിന്റെ പിഴ ഒഴിവാക്കി നല്‍കിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എട്ട് ദിവസത്തിനിടെ 10,797 പേരാണ് ദുബൈ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയത്. ഇവരില്‍ 2,459 പേര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ എക്സിറ്റ് പെര്‍മിറ്റ് നല്‍കി. എന്നാല്‍, 3422 പേര്‍ പുതിയ വിസയിലേക്ക് മാറി യു.എ.ഇയില്‍ തുടരാന്‍ തീരുമാനിച്ചു. അഞ്ച് ദിവസത്തിനിടെ മാത്രം നൂറ് ലക്ഷം ദിര്‍ഹത്തിലേറെ പിഴയിനത്തില്‍ ദുബൈ സര്‍ക്കാര്‍ മാത്രം എഴുതിത്തള്ളി.

അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിന് പുറമെ, അമര്‍ സെന്ററുകള്‍ വഴി 2809 പേരും പൊതുമാപ്പിന് അപേക്ഷിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പൊതുമാപ്പ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനായി പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ക്ക് പുറമെ, ദുബൈ പൊലീസ്, സിവില്‍ഡിഫന്‍സ്, ആര്‍.ടി.എ അധികൃതരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Tags :
Similar Posts