ഹജ്ജിനെത്തുന്നവര്‍ക്ക് പഠനക്ലാസുകള്‍; മക്ക,മദീന ഹറമുകളില്‍ സൌകര്യം
|ഓരോ ദിനവും വ്യത്യസ്ത വിഷയങ്ങളിലാണ് ക്ലാസുകള്‍. അറബി മനസ്സിലാകാത്തവര്‍ക്ക് തത്സമയ വിവര്‍ത്തന സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഹജ്ജിലേക്ക് ആദ്യമായെത്തുന്നവര്ക്കെല്ലാം പഠനക്ലാസുകളുണ്ട് മക്ക മദീന ഹറമുകളില്‍. ഓരോ ദിനവും വ്യത്യസ്ത വിഷയങ്ങളിലാണ് ക്ലാസുകള്‍. അറബി മനസ്സിലാകാത്തവര്‍ക്ക് തത്സമയ വിവര്‍ത്തന സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇരു ഹറം കാര്യാലയ വകുപ്പിന് കീഴിലാണ് പദ്ധതി. ഇരു ഹറമുകളിലുമായി 25ല്‍ അധികം ക്ലാസുകള്‍ ഒരേ സമയം നടക്കുന്നു. മസ്ജിദുല്‍ ഹറാമിലേയും മസ്ജിദു നബവിയിലെയും ഇമാമുമാരും പണ്ഡിതരുമാണ് ക്ലാസുകള്‍ നടത്തുന്നത്. ഹജ്ജ്, കര്‍മ ശാസ്ത്രം, വിശ്വാസം, നബി ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളില്‍ ആണ് ക്ലാസുകള്‍.
പ്രധാന നമസ്ക്കാരങ്ങള്‍ക്ക് ശേഷമാണ് ക്ലാസുകള്‍. ഓരോ ദിവസവും നടക്കുന്ന ക്ലാസുകള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, മലായു, പേര്‍ഷ്യന്‍ ഭാഷകളിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി കാണാനും സൗകര്യമുണ്ട്. ക്ലാസുകളുടെ വിശദാംശങ്ങള്‍ ഇരു ഹറം കാര്യ വകുപ്പിന്റെ വെബ്സൈറ്റ് വഴിയും അറിയാം.