Gulf
കുവൈത്തിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരുടെ വർക്ക് പെർമിറ്റ് 2 വർഷത്തേക്ക് മരവിപ്പിക്കും
Gulf

കുവൈത്തിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരുടെ വർക്ക് പെർമിറ്റ് 2 വർഷത്തേക്ക് മരവിപ്പിക്കും

Web Desk
|
10 Aug 2018 6:50 AM GMT

തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാലാണ് തൊഴിലാളിക്കെതിരെ നടപടിയെടുക്കുക എന്ന് അതോറിറ്റി വ്യക്തമാക്കി

കുവൈത്തിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരുടെ വർക്ക് പെർമിറ്റ് രണ്ടു വർഷത്തേക്ക് മരവിപ്പിക്കും. മാൻ പവർ പബ്ലിക് അതോറിറ്റിയുടേതാണ് തീരുമാനം . തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാലാണ് തൊഴിലാളിക്കെതിരെ നടപടിയെടുക്കുക എന്ന് അതോറിറ്റി വ്യക്തമാക്കി.

തൊഴിൽ കരാറിൽ പറഞ്ഞ വ്യവസ്ഥകൾ ലംഘിച്ചാൽ വർക്ക് പെർമിറ്റ് രണ്ടു വർഷത്തേക്ക് മരവിപ്പിക്കാനാണ് മാൻ അവർ അതോറിറ്റിയുടെ തീരുമാനം. മറ്റു കമ്പനികളുടെ സ്പോൺസർഷിപ്പിലുള്ള തൊഴിലാളികളെ ഒലിക്കു വെച്ചാൽ തൊഴിലുടമക്കെതിരെയും നടപടിയെടുക്കും. കുറ്റകൃത്യത്തിന്റെ വ്യാപ്തിയനുസരിച്ച് റിക്രൂട്ട്മെന്റ് തൽക്കാലത്തേക്ക് വിലക്കുന്നത് മുതൽ കോടതി നടപടി വരെ നേരിടേണ്ടി വരുമെന്നു അധികൃതർ വ്യക്തമാക്കി അതോറിറ്റിയിൽ നൽകുന്ന വിവരങ്ങളിൽ ചതിയോ തിരിമറിയോ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം കമ്പനികളുടെ ഫയലുകൾ തൽക്കാലത്തേക്കു മരവിപ്പിക്കാനും സ്ഥിരമായി ക്ലോസ് ചെയ്യാനും മാൻപവർ അതോറിറ്റിക്ക് അധികാരമുണ്ട്.

തൊഴിലാളി തുടർച്ചയായ ഏഴുദിവസം അറിയിപ്പില്ലാതെ ഹാജരാകാതിരുന്നാൽ സ്ഥാപന അധികൃതർ 15 ദിവസത്തിനകം വിശദ വിവരങ്ങൾ സഹിതം ആഭ്യന്തര മന്ത്രാലയത്തെ രേഖാമൂലം അറിയിക്കണം . പരാതി നൽകിയതിന് ശേഷം തൊഴിലാളി ജോലിക്കെത്തിയാൽ ഒളിച്ചോട്ടക്കേസ് പിൻവലിക്കുന്നതിന് മുമ്പ് ജോലിക്ക് പ്രവേശിപ്പിക്കരുതെന്നും അധികൃതർ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി.

Related Tags :
Similar Posts