Gulf
കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ‌്‌വ തയ്യാര്‍; അറഫാ സംഗമ ദിനത്തില്‍ അണിയിക്കും
Gulf

കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ‌്‌വ തയ്യാര്‍; അറഫാ സംഗമ ദിനത്തില്‍ അണിയിക്കും

Web Desk
|
13 Aug 2018 2:05 AM GMT

മക്കയിലാണ് കഅ്ബക്ക് പട്ടു തുന്നുന്ന ഫാക്ടറി. കിസ്‌വ തുന്നിയെടുക്കുന്നത് പ്രകൃതിദത്തമായ പട്ടിൽ. ചെലവ് രണ്ടു കോടിയിലേറെ.

കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ‌്‌വ പുടവ തയ്യാറായി. അറഫാ സംഗമ ദിനത്തിലാണ് പുതിയ പുടവ കഅ്ബയെ അണിയിക്കുക. രണ്ട് കോടിയിലേറെ ചിലവ് വരുന്ന പുടവ തുന്നിയെടുത്ത കാഴ്ചകളാണ് ഇനി.

മക്കയിലാണ് കഅ്ബക്ക് പട്ടു തുന്നുന്ന ഫാക്ടറി. കിസ്‌വ തുന്നിയെടുക്കുന്നത് പ്രകൃതിദത്തമായ പട്ടിൽ. ചെലവ് രണ്ടു കോടിയിലേറെ. ചതുരാകൃതിയിലുള്ള പട്ടില്‍ 16 അറബിക് കാലിഗ്രാഫി. അതു തുന്നിയെടുത്തത് പരമ്പരാഗത നെയ്ത്തുകാര്‍. 700 കിലോ പട്ട്, 120 കിലോ വെള്ളി പുറമെ സ്വർണ നൂലുകള്‍. ഇതാണ് കിസ്‌വയില്‍ കാണുക. നിര്‍മാണം പൂര്‍ത്തിയാകുന്നത് ഒന്‍പത് മാസമെടുത്ത്.

ആകെ അഞ്ച് കഷ്ണമാണ് കിസ്‌വ. കഅ്ബയുടെ നാല് ഭാഗത്ത് ഇത് വിരിക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനുള്ള കര്‍ട്ടന്‍. എല്ലാം നെയ്തു കഴിഞ്ഞു. ലോകത്തെ 20 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ മിനായില്‍ സംഗമിക്കുന്ന ദിനം കഅ്ബ പുതിയ വസ്ത്രമണിയും.

Related Tags :
Similar Posts