രൂപയുടെ മൂല്യം ഇടിഞ്ഞു; അവസരം മുതലാക്കി പ്രവാസികൾ
|സൗദി, ഖത്തര്‍ റിയാലുകള്‍ ഇന്ത്യന്‍ രൂപയെ അപേക്ഷിച്ച് വലിയ നേട്ടമുണ്ടാക്കി.
തുര്‍ക്കിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും പ്രതിഫലിച്ചു. ഡോളറിനെ അപേക്ഷിച്ച് ഇന്നലെ 69.93 ല്‍ വ്യാപാരം അവസാനിപ്പിച്ച രൂപ എക്കാലത്തെയും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വ്യാപാരം തുടങ്ങുന്ന ഘട്ടത്തില്‍ 69.62 പൈസയായിരുന്നു മൂല്യമെങ്കില്‍ വൈകുന്നേരത്തോടെ 31 പൈസ കൂടി കുറഞ്ഞു.
അതെസമയം രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് പ്രവാസികള്‍ക്ക് വലിയ നേട്ടമായി. പലരും അവസരം മുതലാക്കി നാട്ടിലേക്ക് പണമയക്കുന്ന തിരക്കിലാണ്. എക്സ്ചേഞ്ച് സെന്‍ററുകളിലെല്ലാംം വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
സൗദി റിയാലിന് പതിനെട്ട് രൂപ 62 പൈസയും യു.എ.ഇ ദിര്‍ഹം 19രൂപ നാല് പൈസയും ഖത്തര്‍ റിയാല്‍ 19 രൂപ 20 പൈസയും ഒമാനിൽ റിയാൽ 181 രൂപ അറുപത്തെട്ട് പൈസയും കുവൈത്തി ദിനാര്‍ 230 രൂപ 27 പൈസയുമാണ് ഇന്ന് ലഭിച്ച മൂല്യം. അതേസമയം രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞു. റെക്കോര്‍ഡ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നത്തെ വിനിമയ നിരക്ക് ഡോളറിന് 70.08 രൂപയായി. ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങളാണ് രൂപയില്‍ പ്രതിഫലിച്ചത്.
തുര്‍ക്കിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് രൂപയെ തളര്‍ത്തിയത്. അതെസമയം തുര്‍ക്കിയിലെ പ്രതിസന്ധി ഗള്‍ഫ് വിനിമയ രംഗത്തും തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയുടെ വിപണി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറാവാത്തതാണ് തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയത്.