Gulf
ഹാജിമാര്‍ക്ക് തണലേകി ആര്യവേപ്പുകള്‍
Gulf

ഹാജിമാര്‍ക്ക് തണലേകി ആര്യവേപ്പുകള്‍

Web Desk
|
14 Aug 2018 3:28 AM GMT

ഹജ്ജിന്റെ സുപ്രധാന ചടങ്ങാണ് അറഫ. ഹജ്ജിനെത്തിയ ഇരുപത് ലക്ഷത്തിലേറെ ഹാജിമാര്‍ ഇവിടെ ഒത്തു കൂടും. ഹജ്ജിലെ ഏതെങ്കിലും കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയാതിരുന്നാല്‍ പരിഹാരമുണ്ട്. 

ഈ മാസം ഇരുപതിനാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇവിടെ ഹാജിമാര്‍ക്ക് തണല്‍ വിരിക്കുന്നത് ആര്യവേപ്പാണ്. കൂടുതല്‍ വേപ്പുമരങ്ങള്‍ ഇവിടെ വെച്ചു പിടിപ്പിച്ചിട്ടുണ്ട്.

ഹജ്ജിനെത്തിയ ഇരുപത് ലക്ഷത്തിലേറെ ഹാജിമാര്‍ ഇവിടെ ഒത്തു കൂടും. ഹജ്ജിലെ ഏതെങ്കിലും കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയാതിരുന്നാല്‍ പരിഹാരമുണ്ട്. എന്നാല്‍ അറഫയിലെത്താന്‍ കഴിയാത്ത ഹാജിക്ക് ഹജ്ജ് നഷ്ടമാകും. ഇതിനാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയെ വരെ ആശുപത്രി സംവിധാനങ്ങളോടെ അറഫയിലെത്തിക്കും. അവര്‍‌‍ക്കെല്ലാം കൂട്ടാണ് ഈ മരങ്ങള്‍. കുറച്ച് വെള്ളം ലഭിച്ചാല്‍‌ ഏത് കത്തുന്ന ചൂടിലും പച്ചക്ക് നില്‍ക്കും ഈ വേപ്പ് മരങ്ങള്‍. അറഫയിലേക്കുള്ള വഴി നീളെ ഇവ കാണാം. പുതുതായി നട്ടു പിടിപ്പിച്ചവ വളരുന്നുമുണ്ട്.

Similar Posts