Gulf
Gulf
ദുരിതാശ്വാസം: കേരളത്തിന് സഹായമായി വീണ്ടും യുഎഇ
|24 Aug 2018 1:13 AM GMT
ദുബൈയുടെ ഒൗദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ പങ്ക് ചേര്‍ന്നു
കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായമേകി വീണ്ടും യുഎഇ. ദുബൈയുടെ ഒൗദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ 175 ടൺ അവശ്യവസ്തുക്കളാണ് എത്തിച്ചത്.
യുഎഇ സംഘടനകൾ, വ്യവസായികൾ എന്നിവർ ശേഖരിച്ച സാധനങ്ങളാണ് എമിറേറ്റ്സ് കാർഗോ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. ഇതുവരെ ഏതാണ്ട് 175 ടണ്ണിൽ അധികം അവശ്യവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതായി എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
100 വർഷത്തിനിടെ കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിതെന്നും മലയാളി സമൂഹം നേരിടുന്ന കെടുതിയിൽ അവർക്കൊപ്പം നിലയുറപ്പിക്കുമെന്നും എമിറേറ്റ്സ് പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാക്കി. യുഎഇ നേതാക്കളുടെ ആഹ്വാനത്തെ തുടർന്നാണ് എമിറേറ്റ്സ് സ്ക്കൈ കാർഗോയുടെ ഈ നീക്കം. ദുരിതബാധിതരെ പിൻതുണക്കാനുള്ള നടപടികൾ തടരുമെന്നും എമിറേറ്റ്സ് അധികൃതർ പറഞ്ഞു.