Gulf
ബലിപെരുന്നാളിന് അബുദാബിയില്‍ പതിനായിരത്തോളം മൃഗങ്ങളെ ബലിയറുത്തു
Gulf

ബലിപെരുന്നാളിന് അബുദാബിയില്‍ പതിനായിരത്തോളം മൃഗങ്ങളെ ബലിയറുത്തു

Web Desk
|
25 Aug 2018 1:50 AM GMT

കശാപ്പിന് മുമ്പും ശേഷവും പരിശോധന നടത്താൻ വെറ്ററിനറി ഡോക്ടർമാരുണ്ടായിരുന്നു

ബലിപെരുന്നാളിെൻറ ആദ്യ രണ്ട് ദിവസങ്ങളിൽ അബൂദബിയിലെ കശാപ്പുശാലകളിൽ പതിനായിരത്തിലധികം മൃഗങ്ങളെ ബലിയറുത്തു. ആദ്യ ദിവസം 7000 ബലിയും രണ്ടാം ദിവസം 3369 ബലിയും നടന്നതായി അബൂദബി നഗരസഭ അറിയിച്ചു. ഏഴ് മൃഗങ്ങളെ ഭക്ഷ്യ ഉപയോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയതിനാൽ അറുത്തില്ല. കശാപ്പിന് മുമ്പും ശേഷവും പരിശോധന നടത്താൻ വെറ്ററിനറി ഡോക്ടർമാരുണ്ടായിരുന്നു.

റെഡ് ക്രസന്റിന്റെ 'ബലി പദ്ധതി 2018' ന്റെ ഭാഗമായുള്ള മൃഗങ്ങളെയും സബിഹാതി ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്ത മൃഗങ്ങളെയും അബൂദബി ഒാട്ടാേമേറ്റഡ് കശാപ്പുശാലയിലാണ് അറുത്തത്. മറ്റു ബലികർമങ്ങൾ നടന്നത് അബൂദബി പൊതു കശാപ്പുശാലയിലും അൽ വത്ബ, ബനിയാസ്, ഷഹാമ എന്നിവിടങ്ങളിലെ കശാപ്പുശാലകളിലുമാണ്.

Related Tags :
Similar Posts