മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം ക്യാമ്പയിന് വഴി ശേഖരിച്ച പ്രളയ ദുരിതാശ്വാസ വസ്തുക്കളുടെ അവസാന ട്രിപ്പും കേരളത്തിലെത്തി
|രണ്ട് ടണ്ണോളം അവശ്യവസ്തുക്കളാണ് പല തവണകളിലായി നാട്ടിലേക്കയച്ചത്
ഖത്തറില്‍ നിന്നും മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം ക്യാമ്പയിന് വഴി ശേഖരിച്ച പ്രളയ ദുരിതാശ്വാസ വസ്തുക്കളുടെ അവസാന ട്രിപ്പും കേരളത്തിലെത്തി. രണ്ട് ടണ്ണോളം അവശ്യവസ്തുക്കളാണ് പല തവണകളിലായി നാട്ടിലേക്കയച്ചത്. തിരുവനന്തപുരത്തെത്തിച്ച സാധനങ്ങള്‍ പീപ്പിള്‍സ് ഫൌണ്ടേഷന് വഴി ദുരിതബാധിതര്ക്കെത്തിക്കും.
മഹാപ്രളയം മൂലം സര്‍വം നഷ്ടമായ ആയിരങ്ങള്‍ക്ക് സാന്ത്വനമേകുന്നതിന്റെ ഭാഗമായിട്ടായിരുന്നു ദോഹയില്‍ മീഡിയവണ്‍ വഴി ദുരിതാശ്വാസ വസ്തുക്കളുടെ സമാഹരണം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ കൈമാറിയ അഭ്യര്‍ത്ഥ ഏറ്റെടുത്ത് നിരവധി വ്യക്തികളും സന്നദ്ധസംഘടനകളും സോഷ്യല്‍ മീഡിയ കൂട്ടായ്മകളും ഈ സമാഹരണത്തിന്രെ ഭാഗമായി യൂത്ത് ഫോറം ഖത്തര്‍, ഖത്തര്‍ മല്ലു മ്യൂസേഴ്സ് തുടങ്ങി സംഘടനകളും കൂട്ടായ്മകള്‍ വലിയ തോതില്‍ തന്നെ സാധനങ്ങള്‍ ശേഖരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് ടണ്‍ അവശ്യവസ്തുക്കള്‍ മീഡിയവണ്‍ ഓഫീസിലെത്തി.
ദുരിതബാധിതര്‍ക്കായുള്ള വിവിധ തരം വസ്ത്രങ്ങള്‍, പായകള്‍, ബ്ലാങ്കറ്റ് പുതപ്പുകള്‍, സാനിറ്ററി പാഡുകള്‍ തുടങ്ങി ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്ക്കാവശ്യമായതെല്ലം സന്മനസ്സുള്ളവര് സംഭാവന നല്കി. പാക്ക് ചെയ്ത വസ്തുക്കള്‍ എയര്പോര്ട്ടിലേക്കെത്തിക്കുന്നതിനാവശ്യമായ പ്രവൃത്തികള്‍ ഏറ്റെടുത്ത കാര്ഗോവേള്ഡ് കമ്പനി, മുഴുവന്‍ സാധനങ്ങളും സൌജന്യമായി നാട്ടിലേക്കെത്തിച്ച ഖത്തര്‍ എയര്‍വേയ്സ്, ജെറ്റ് എയര്‍വേയ്സ് വിമാന കമ്പനികള്‍ തുടങ്ങി പല മേഖലയിലുള്ളവര്‍ ഈ സംരംഭത്തില്‍ മീഡിയവണുമായി സഹകരിച്ചു. തിരുവനന്തപുരത്തെത്തിച്ച വസ്തുക്കള്‍ പീപ്പിള്‍സ് ഫൌണ്ടേഷന് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.