Gulf
ഹാജിമാര്‍ക്ക് സൌദി ഭരണകൂടം ഖുര്‍ആന്‍ സമ്മാനമായി നല്‍കുന്നു
Gulf

ഹാജിമാര്‍ക്ക് സൌദി ഭരണകൂടം ഖുര്‍ആന്‍ സമ്മാനമായി നല്‍കുന്നു

Web Desk
|
30 Aug 2018 2:54 AM GMT

എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും വഴി മടങ്ങുന്നവര്‍ക്കെല്ലാം ഖുര്‍ആന്‍ വിതരണം ചെയ്യുന്നത് തുടങ്ങി.

ഹജ്ജ് കഴിഞ്ഞു മടങ്ങുന്ന ഹാജിമാര്‍ക്ക് സൌദി ഭരണകൂടം ഖുര്‍ആന്‍ സമ്മാനമായി നല്‍കുന്നു. എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും വഴി മടങ്ങുന്നവര്‍ക്കെല്ലാം ഖുര്‍ആന്‍ വിതരണം ചെയ്യുന്നത് തുടങ്ങി.

പതിനാല് ലക്ഷത്തോളം ഖുര്‍ആന്‍ കോപ്പികളാണ് ഇത്തവണ അച്ചടിച്ചത്. മദീനയിലെ കിംഗ്‌ ഫഹദ് ഖുര്‍ആന്‍ പ്രിന്റിംങ് കോംപ്ലക്സില്‍ നിന്നായിരുന്നു പ്രിന്റിങ്. ഇവിടെ നിന്നാണ് രാജ്യത്ത വിവിധ വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും ഖുര്‍ആന്‍ എത്തിക്കുന്നത്. ഇവിടെ 39 ഭാഷകളിലായി വിവര്‍ത്തനം ചെയ്ത ഖുര്‍ആന്‍ പതിപ്പുകളും അടിച്ചിറക്കുന്നു. ഇവയും ഹാജിമാര്‍ക്ക് വിതരണം ചെയ്ത് വരുന്നു. 1700 ജോലിക്കാരുണ്ട് ഇവിടെ. മദീന, ജിദ്ദ വിമാനത്താവളങ്ങള്‍ വഴിയാണ് ഹാജിമാര്‍ മടങ്ങുന്നത്. ഇവിടെ വെച്ചാണ് പ്രധാന വിതരണം. കൂടാതെ കരമാര്‍ഗം പോകുന്നവര്‍ക്ക് 7 കേന്ദ്രങ്ങളുമുണ്ട്. ഇതിന് പുറമെ ഇരു ഹറമുകളിലേയും ലൈബ്രറി വഴിയും ഖുര്‍ആന്‍ വിതര'ണം ചെയ്യുന്നുണ്ട്. അടുത്ത മാസം 14 വരെ സൌജന്യമായി ഖുര്‍ആന്‍ നല്‍കുന്നത് തുടരും.

Similar Posts