Gulf
ഹൂതികൾ വിട്ടു നിന്നു: യമന്‍ സമാധാന ചര്‍ച്ച പരാജയം
Gulf

ഹൂതികൾ വിട്ടു നിന്നു: യമന്‍ സമാധാന ചര്‍ച്ച പരാജയം

Web Desk
|
9 Sep 2018 3:25 AM GMT

മുന്നോട്ട് വച്ച നിബന്ധനകള്‍ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൂതികള്‍ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നത്

ഹൂതികള്‍ ചര്‍ച്ച അവഗണിച്ചതോടെ ജനീവയില്‍ നടക്കേണ്ട യമന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു. യു.എന്‍ മധ്യസ്ഥന്റെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരത്തിന് യമന്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തി. ശ്രമങ്ങൾ തുടരുമെന്ന് യുഎന്‍ അറിയിച്ചു.

മുന്നോട്ട് വച്ച നിബന്ധനകള്‍ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൂതികള്‍ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നത്. 24 മണിക്കൂര്‍ ചര്‍ച്ചയില്‍‌ പങ്കെടുക്കാന്‍ യമന്‍ ഭരണകൂടം കാത്തിരുന്നിട്ടും ഹൂതികള്‍ എത്താത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

Related Tags :
Similar Posts