വാണിജ്യ നിക്ഷേപ രംഗത്ത് റെക്കോഡ് നേട്ടവുമായി ഖത്തര്‍; കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്തത്1416 കമ്പനികള്‍
|നിര്‍മ്മാണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ കമ്പനികള്‍ ആരംഭിച്ചത്.ഒരു മാസം കൊണ്ട് പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കമ്പനികളുടെ കാര്യത്തില്‍ റെക്കോഡ് നേട്ടമാണ് ഖത്തര്‍ കൈവരിച്ചത്.
വാണിജ്യ നിക്ഷേപ രംഗത്ത് റെക്കോഡ് നേട്ടവുമായി ഖത്തര്‍. 1416 പുതിയ കമ്പനികളാണ് കഴിഞ്ഞ മാസം മാത്രം ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത്. നിര്‍മ്മാണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ കമ്പനികള്‍ ആരംഭിച്ചത്.ഒരു മാസം കൊണ്ട് പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കമ്പനികളുടെ കാര്യത്തില്‍ റെക്കോഡ് നേട്ടമാണ് ഖത്തര്‍ കൈവരിച്ചത്.
ആഗസ്ത് മാസത്തില്‍ 1416 കമ്പനികളാണ് ഖത്തറില്‍ പുതുതായി ആരംഭിച്ചത്. വാണിജ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഈക്കാര്യങ്ങളുള്ളത്. നിര്‍മ്മാണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ കമ്പനികള്‍ തുടങ്ങിയത്. ഇതിന് പുറമമെ 5341 ലൈസന്‍സ് അപേക്ഷകള്‍ പുതുക്കി നല്‍കാനും കഴിഞ്ഞ മാസത്തില്‍ സാധിച്ചു. ജിസിസി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഖത്തറിന്റെ വാണിജ്യമേഖലയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ സൂചിപ്പിച്ചു.
സ്വകാര്യ മമേഖലയിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ച് വ്യവസായമേഖല ശക്തിപ്പെടുത്താനാണ് ഖത്തര്‍ സര്‍ക്കാരിന്റെ നീക്കം. ആഗോള തലത്തില്‍ പ്രകൃതിവാതകത്തിന് ആവശ്യം കൂടുന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ വികസനം 30 ശതമാനം വര്‍ധിപ്പിക്കാനും ഭരണകൂടത്തിന് തീരുമാനമുണ്ട്. സ്വകാര്യ നിക്ഷേപകര്‍ക്കായി ഖത്തറില്‍ ഫ്രീസോണ്‍ സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പത്തു വര്‍ഷത്തേക്ക് നികുതിയളവ് ലാഭത്തില്‍ ലഭിക്കുമെന്നത് നിക്ഷേപകര്‍ക്ക് പ്രതീക്ഷ പകരുന്ന ഘടകമാണ്. ഇതിന് പുറമെ കയറ്റുമതിയിലും ഇറക്കുമതിയിലും നികുതിയിളവുകളും നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.