Gulf
അമേരിക്കക്ക് തിരിച്ചടി; ഫലസ്തീനുള്ള സഹായ ധനം വര്‍ധിപ്പിച്ച് അറബ് ലീഗ്
Gulf

അമേരിക്കക്ക് തിരിച്ചടി; ഫലസ്തീനുള്ള സഹായ ധനം വര്‍ധിപ്പിച്ച് അറബ് ലീഗ്

Web Desk
|
12 Sep 2018 6:45 PM GMT

ഇസ്രയേല്‍ അധിനിവേശത്തോടെ ചിതറിപ്പോയ ഫലസ്തീന്‍ അഭയാര്‍തികളെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭാ ഏജന്‍സിയുണ്ട്. ഇതിനുള്ള 200 മില്യണ്‍ ഡോളര്‍ ട്രംപ് ഭരണകൂടം പിന്‍വലിച്ചിരുന്നു

ഫലസ്തീനുള്ള സഹായം പിന്‍വലിച്ച അമേരിക്കക്ക് തിരിച്ചടി നല്‍കി ഗള്‍ഫ് രാഷ്ട്രങ്ങള്‍ സഹായ ധനം വര്‍ധിപ്പിച്ചു. അറബ് ലീഗ് സെക്രട്ടറി ജനറലാണ് സൌദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുക വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയുടെ പ്രവര്‍ത്തനം സുഗമമായി നടത്താനാകും.

ഈജിപ്തിലെ കെയ്റോയില്‍ നടന്ന യോഗത്തിലാണ് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബുല്‍ഗെയ്ത് വിവരങ്ങള്‍ വിശദീകരിച്ചത്. ഇസ്രയേല്‍ അധിനിവേശത്തോടെ ചിതറിപ്പോയ ഫലസ്തീന്‍ അഭയാര്‍തികളെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭാ ഏജന്‍സിയുണ്ട്. ഇതിനുള്ള 200 മില്യണ്‍ ഡോളര്‍ ട്രംപ് ഭരണകൂടം പിന്‍വലിച്ചിരുന്നു. ഇത് പരിഹരിക്കാനുള്ള ധനസഹായമാണ് ഗള്‍ഫ് രാഷ്ട്രങ്ങളും ഇന്ത്യയും നല്‍കിയത്.

ഇതിലേക്ക് 50 മില്യണ്‍ ഡോളര്‍ വീതം സൌദി അറേബ്യയും കുവൈത്തും കൈമാറി. സൌത്ത് ആഫ്രിക്ക, ചൈന, റഷ്യ, ഇന്ത്യ, ബ്രസീല്‍ എന്നിവര്‍ ചേര്‍ന്ന് 18 മില്യണ്‍ ഡോളറും നല്‍കി.

സ്ഥിര സഹായമാണ് ഏജന്‍സിക്ക് ആവശ്യം. അതിനായി ഇതര ഗള്‍ഫ് രാഷ്ട്രങ്ങളോട് അറബ് ലീഗ് സഹായം തേടിയിട്ടുണ്ട്. പ്രശ്നം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍.

Similar Posts