എത്ര ദിവസം കടകള്‍ അടച്ചിടും? പരസ്പരം ചോദിച്ച് സൌദിയിലെ കച്ചവടക്കാര്‍
|പുതുതലമുറയില്‍ പെട്ടവര്‍ പ്രൊഫഷന് മാറി പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്. നാട്ടിലേക്ക് മടങ്ങിയാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പഴയ തലമുറക്കാര്‍.
സൌദിവത്കരണം തുടങ്ങിയതോടെ മിക്ക കടകളും അടച്ചിട്ട നിലയിലാണ്. പുതുതലമുറയില്‍ പെട്ടവര്‍ പ്രൊഫഷന് മാറി പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്. നാട്ടിലേക്ക് മടങ്ങിയാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പഴയതലമുറക്കാര്‍.
എത്ര ദിവസം കടകള്‍ അടച്ചിടും? ഈ ചോദ്യമുണ്ട് സൌദിയിലെ കച്ചവടക്കാര്‍ക്ക് മുന്നില്‍. ഇന്നലെ സൌദി വത്കരണം തുടങ്ങിയ മൂന്ന് മേഖലയിലും ഇതാണ് അവസ്ഥ. ഇതിന് ജീവനക്കാരെ പിരിച്ചു വിട്ടെങ്കിലും പരിഹാരം കാണാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍. 12 മേഖലകളിലായി 43 തസ്തികകളാണ് സ്വദേശിവത്കരണത്തിന് വിധേയമാകുന്നത്. ഇതല്ലാത്ത ജോലികളില്‍ വിദേശികള്‍ക്ക് തുടരാം. കടകളില്‍ ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ഒരു തസ്തികയും വിദേശികള്‍ക്ക് അനുവദിക്കില്ല. പതിറ്റാണ്ടുകളായി ഈ മേഖലയില്‍ മാത്രം ജോലി ചെയ്യുന്നവരാണ് ഈ മേഖലയിലെ പഴയ തലമുറ. അവര്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കുക എന്നത് പ്രയാസകരമാണ്. നാട്ടിലേക്ക് മടങ്ങി ചെറുകിട വ്യാപാരത്തിലേക്ക് തിരിയണമെന്നാണ് ചിലരുടെ ആഗ്രഹം. നിലവിലെ സാഹചര്യത്തില്‍ അത് ഒറ്റക്ക് സാധ്യമല്ല.
12 ശതമാനമാനത്തോളമുണ്ട് സൌദിയിലെ തൊഴിലില്ലായ്മ നിരക്ക്. ഇതിനാല്‍ ഇളവുകള്‍ പെട്ടെന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ സാധ്യമാകുന്ന മേഖലയിലേക്ക് ജോലി മാറി പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് യുവ തലമുറ. ഇതിനുള്ള ശ്രമം പലരും തുടങ്ങിക്കഴിഞ്ഞു. തൊഴില്‍ വൈദഗ്ദ്യം ആവശ്യമുള്ള മേഖലയില്‍ ഉള്ള ഇളവ് ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാവുക.