Gulf
ഇറാനെതിരെ കൂടുതൽ ഉപരോധ നടപടികളുമായി അമേരിക്ക; എണ്ണ വില കുത്തനെ ഉയര്‍ന്നേക്കും
Gulf

ഇറാനെതിരെ കൂടുതൽ ഉപരോധ നടപടികളുമായി അമേരിക്ക; എണ്ണ വില കുത്തനെ ഉയര്‍ന്നേക്കും

Web Desk
|
14 Sep 2018 5:51 PM GMT

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തി ഇറാനിൽ നിന്ന്എണ്ണ വാങ്ങുന്നത് തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം

ആഗോള വിപണിയിൽ എണ്ണവില വീണ്ടും കുത്തനെ ഉയർന്നേക്കും. നവംബറിൽ ഇറാനിൽ നിന്നുള്ള എണ്ണവിൽപനക്കു മേൽ യു.എസ്
ഉപരോധം ഏർപ്പെടുത്താനുള്ള നീക്കം ഊര്‍ജിതമായതോടെ വിപണിയിൽ ഇപ്പോൾ തന്നെ വിലവർധന പ്രകടമാണ്.

ആണവ കരാറിൽ നിന്ന് പിന്തിരിഞ്ഞ അമേരിക്ക ഇറാനെതിരെ കൂടുതൽ ശക്തമായ ഉപരോധ നടപടികളുമായി മുന്നോട്ടു പോവുകയാണ്. നവംബറിൽ രണ്ടാം ഘട്ട ഉപരോധം ഇറാന്റെ സമ്പദ്ഘടന ദുർബലപ്പെടുത്തുകയെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ്. പുറം രാജ്യങ്ങൾക്ക് എണ്ണ വിൽക്കുന്നതിന് ഇറാന് ഇത് തിരിച്ചടിയാകും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തി ഇറാനിൽ നിന്ന്
എണ്ണ വാങ്ങുന്നത് തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം. ബാരലിന്
ഇപ്പോൾ തന്നെ 78 ഡോളറിനു മുകളിലാണ് ആഗോള വിപണിയിലെ എണ്ണവില. ഇത് ഉയർന്നേക്കാൻ തന്നെയാണ് സാധ്യതയന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.

വിവിധ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി യു.എസ് നേതാക്കൾ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. എണ്ണവിതരണം തടഞ്ഞാൽ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് കടന്നു പോകുന്നതിന് തടസം സൃഷ്ടിക്കും എന്നാണ് ഇറാെൻറ മുന്നറിയിപ്പ്. ഇൗ സാഹചര്യം നേരിടുന്ന കാര്യത്തിൽ യു.എസും സഖ്യകക്ഷികളും എന്തു നടപടി സ്വീകരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Similar Posts